ലണ്ടന്‍: കൊറോണവൈറസിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ യുകെയില്‍ പടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ബി.ക്യു 1, എക്സ്.ബി.ബി എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നത്. ബി.ക്യു.1ന്റെ 700ഓളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്സ്.ബി.ബി വകഭേദം 18 പേര്‍ക്കും സ്ഥിരീകരിച്ചു.
/sathyam/media/post_attachments/JbOTJ47IS1vIjVevnhhx.jpg)
ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്ന് യു.കെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ്~19 ബാധയ്ക്കെതിരേ നിലവില്‍ ഉപയോഗിച്ചു വരുന്ന വാക്സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമാവില്ലെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഈ വകഭേദങ്ങള്‍ യുറോപ്പില്‍ കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നവംബര്‍ അവസാനത്തോടെ യുറോപ്പിനൊപ്പം വടക്കന്‍ അമേരിക്കയിലും പുതിയ കോവിഡ് തരംഗമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. യു.കെ ആരോഗ്യവകുപ്പ് പുതിയ വകഭേദങ്ങളെ സംബന്ധിക്കുന്ന പഠനങ്ങള്‍ തുടരുകയാണ്.
ഇതില്‍ എക്സ്.ബി.ബി വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണിത്. സിംഗപ്പൂരിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.