ലണ്ടന്‍: തടവുകാരന് വനിതാ തടവുകാരുടെ അടിവസ്ത്രങ്ങള്‍ അടക്കം എത്തിച്ചുകൊടുത്ത കേസില്‍ യുവ ഉദ്യോഗസ്ഥയുടെ കുറ്റസമ്മതം. തനിക്ക് തടവുകാരനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ഇരുപത്തഞ്ചുകാരിയായ റേച്ചല്‍ മാര്‍ട്ടിന്‍ കോടതിയില്‍ ഏറ്റുപറഞ്ഞത്.
/sathyam/media/post_attachments/o4pWKuJ6bilt1gCVDokk.jpg)
ലണ്ടനിലെ എച്ച്.എം.പി ഗയ്സ് മാര്‍ഷ് ജയിലിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടെ മോഷണക്കേസില്‍ ശിക്ഷയനുഭവിച്ചിരുന്ന റെയ്മണ്ട് എബ്രഹാമുമായാണ് റേച്ചല്‍ അടുത്ത ബന്ധം പുലര്‍ത്തിയത്. ഇയാള്‍ക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും അനുവാദം നല്‍കി. ആയിരക്കണക്കിന് സന്ദേശങ്ങളാണ് മൊബൈല്‍ ഫോണ്‍ വഴി ഇരുവരും കൈമാറിയത്.
വന്‍കിട ബ്രാന്റുകളുടെ വസ്ത്രങ്ങളും ചെരിപ്പും അടങ്ങിയ പാര്‍സലും തടവുകാരന് എത്തിച്ചു നല്‍കിയ കാര്യവും റെയ്ചല്‍ സമ്മതിച്ചു. ഇക്കൂട്ടത്തില്‍ വനിതാ തടവുകാരുടെ അടിവസ്ത്രവും ഉണ്ടായിരുന്നു. ജയില്‍ നിയമങ്ങള്‍ ലംഘിച്ചതടക്കം ഒമ്പതു കുറ്റങ്ങള്‍ റേച്ചലിനു മേല്‍ ചുമത്തിയിട്ടുണ്ട്.