ഒഴുകുന്ന കൊട്ടാരം ഫ്രാന്‍സില്‍നിന്നു പുറപ്പെട്ടു

author-image
athira kk
Updated On
New Update

പാരീസ്: എം.എസ്.സി വേള്‍ഡ് യൂറോപ്പ എന്ന അത്യാഡംബര കപ്പല്‍ ഫ്രാന്‍സില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഖത്തറിലേക്ക് പുറപ്പെട്ടു. ഹോട്ടലും അപ്പാര്‍ട്മെന്റും ഉള്‍പ്പെടെയുള്ള പരമ്പരാഗത താമസ സംവിധാനങ്ങള്‍ക്ക് പുറമെ ഖത്തര്‍ ലോകകപ്പ് സംഘാടകര്‍ ഒരുക്കുന്ന പ്രത്യേക സന്നാഹങ്ങള്‍ ഈ ക്രൂസ് കപ്പലിന്റെ പ്രത്യേകതയാണ്.

Advertisment

publive-image

ലോകകപ്പ് താമസ കേന്ദ്രമായി പ്രവര്‍ത്തിക്കുക തന്നെയാണ് കപ്പലിന്റെ ആദ്യ ദൗത്യവും. നവംബര്‍ രണ്ടാം വാരത്തില്‍ ദോഹ തീരത്തണയുന്ന കപ്പലിന്റെ ഉദ്ഘാടനം 13ന്. നവംബര്‍ 20നാണ് ലോകകപ്പ് തുടങ്ങുന്നത്.

ദോഹ വെസ്ററ് ബേ ഗ്രാന്‍ഡ് ടെര്‍മിനലിലാണ് കപ്പല്‍ നങ്കൂരമിടുന്നത്. ഖത്തര്‍ ലോകകപ്പിന്റെ അക്കമഡേഷന്‍ പോര്‍ട്ടല്‍ വഴി ലോകകപ്പ് വേളയിലെ ബുക്കിങ് ഇപ്പോഴും തുടരുന്നുണ്ട്. നിവലില്‍ ഒരു രാത്രിക്ക് 1240 റിയാലാണ് ബുക്കിങ് നിരക്ക്.

പരിസ്ഥിതി സൗഹൃദ കപ്പല്‍ എന്ന പ്രത്യേകതയുമുണ്ട് എം.എസ്.സി വേള്‍ഡ് യൂറോപ്പക്ക്. ദ്രവീകൃത പ്രകൃതി വാതക ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പലാണ്. ഇന്ധന സെല്‍ സാങ്കേതികവിദ്യ സംയോജിപ്പിച്ച ആദ്യത്തെ കപ്പലുമാണിത്. അന്തരീക്ഷ മലിനീകരണമില്ലാതെയും കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുമാണ് സഞ്ചാരം.

333 മീറ്റര്‍ നീളവും 68 മീറ്റര്‍ ഉയരവുമുള്ള അതിഭീമന്‍ കടല്‍കൊട്ടാരമാണ് എം.എസ്.വി വേള്‍ഡ് യൂറോപ്പ. ആറ് വിശാലമായ നീന്തല്‍ കുളങ്ങളും, തെര്‍മല്‍ ബാത്ത്, ബ്യൂട്ടി സലൂണ്‍, ബാര്‍ബര്‍ ഷോപ്പ്, കൂടാതെ പൂര്‍ണമായി സജ്ജീകരിച്ച ജിം എന്നിവ ഉള്‍ക്കൊള്ളുന്ന ബാലിനീസ് ശൈലിയിലുള്ള വെല്‍നസ് സെന്ററും സ്പായും ഉള്‍പ്പെടുന്നു. വിവിധ ഭക്ഷ്യവിഭവങ്ങള്‍ ഉള്‍കൊള്ളുന്ന 13 ഡൈനിങ് ഏരിയകള്‍, ബാര്‍, ലോഞ്ച്, സീ പബ്, സൗത്ത് ഏഷ്യന്‍ സ്റെറല്‍ ടീ റൂം, എമ്പോറിയം കോഫി ബാര്‍ എന്നിവയും സവിശേഷതകളാണ്.

Advertisment