ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററിലെ ചൈനയുടെ പോലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടുന്നു. അയര്‍ലണ്ടിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഓഫീസ് പൂട്ടാന്‍ ചൈന തീരുമാനിച്ചത്.ഈ വര്‍ഷം ആദ്യമാണ് കാപ്പല്‍ സ്ട്രീറ്റിലെ ഓഫീസ് കെട്ടിടത്തില്‍ ഫുഷു പോലീസ് സര്‍വീസ് ഓവര്‍സീസ് സ്റ്റേഷന്‍ തുറന്നത്. മറ്റ് ചൈനീസ് സ്ഥാപനങ്ങള്‍ക്കൊപ്പമായിരുന്നു പോലീസ് സ്റ്റേഷനും പ്രവര്‍ത്തിച്ചിരുന്നത്.
/sathyam/media/post_attachments/hT93SLg8aECSNqju9BJk.jpg)
പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ചൈനീസ് അതോറിറ്റി അനുമതിയൊന്നും തേടിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷന്‍ അടയ്ക്കാനും പ്രവര്‍ത്തനം അവസാനിപ്പിക്കാനും വിദേശകാര്യ വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.ഈ ആവശ്യം അംഗീകരിക്കുന്നതായി ചൈന അറിയിച്ചു.
അയര്‍ലണ്ടിലെ ചൈനക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസുകള്‍ നല്‍കുന്നതിനാണ് ഇതെന്നായിരുന്നു ചൈനീസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ഓഫീസ് വഴി മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്ന ആരോപണവുമായി
മനുഷ്യാവകാശ സംഘടനയായ സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്സ് രംഗത്തുവന്നു. 230,000 കുടിയേറ്റക്കാരെ ചൈനയിലേക്ക് മടങ്ങാന്‍ ഈ സ്റ്റേഷനുകള്‍ പ്രേരിപ്പിച്ചതായി സംഘടന ചൂണ്ടിക്കാട്ടി.ചിലര്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റങ്ങളും ചുമത്തിയെന്നും സംഘടന പറയുന്നു.
അതിനിടെ നെതര്‍ലാന്‍ഡിലും രണ്ട് അപ്രഖ്യാപിത പോലീസ് സ്റ്റേഷനുകള്‍’ സ്ഥാപിച്ചതായി ആരോപണമുയര്‍ന്നു.നയതന്ത്ര സേവനങ്ങള്‍ക്കായെന്ന പേരില്‍ തുറന്ന ഓവര്‍സീസ് സര്‍വീസ് സ്റ്റേഷനുകള്‍ യൂറോപ്പിലെ ചൈനീസ് വിമതരെ നിശബ്ദരാക്കാനാണ്് ഉപയോഗിക്കുന്നതെന്നതെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു.എന്നാല്‍ ഈ ആരോപണങ്ങള്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു.