വിലക്കയറ്റവും പണപ്പെരുപ്പവും സാധാരണക്കാരിലേക്ക്… ചില്ലറവ്യാപാര മേഖലയില്‍ വന്‍ ഇടിവ്…വില്‍പ്പനയില്‍ 3.1% കുറഞ്ഞു

author-image
athira kk
New Update

ഡബ്ലിന്‍ : ഉയര്‍ന്ന ജീവിതച്ചെലവിന്റെയും പണപ്പെരുപ്പത്തിന്റെയുമൊക്കെ പ്രതിഫലനം അയര്‍ലണ്ടിന്റെ റീടെയ്ല്‍ ഉള്‍പ്പടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേയ്ക്കും നീളുന്നു.പൊതു സമൂഹത്തിന്റെ മാറിയ ജീവിത ശൈലി പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സി എസ് ഒ റിപ്പോര്‍ട്ട്.രാജ്യത്തെ റീട്ടെയില്‍ വിപണിയിലെ വില്‍പ്പനയില്‍ 3.1% കുറവുണ്ടായെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
publive-image

Advertisment

വാര്‍ഷിക അടിസ്ഥാനത്തില്‍ റീട്ടെയില്‍ വില്‍പ്പന 23.7% കുറഞ്ഞതായും സി എസ് ഒ കണക്കുകള്‍ പറയുന്നു.വിദ്യാഭ്യാസം ഒഴികെയുള്ള എല്ലാ മേഖലകളിലും കഴിഞ്ഞ മാസം ചെലവു ചുരുക്കലുണ്ടായി.ചില്ലറ വില്‍പ്പനയില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഇടിവാണ് സെപ്തംബറില്‍ രേഖപ്പെടുത്തിയത്.കഴിഞ്ഞ വര്‍ഷം സെപ്തംബറിനെ അപേക്ഷിച്ച് രണ്ട് മേഖലകളില്‍ മാത്രമാണ് വില്‍പ്പന കൂടിയതെന്ന് സി എസ് ഒ പറഞ്ഞു.

ബാറുകളിലെ വില്‍പ്പന 7.5% വര്‍ധിച്ചെങ്കിലും 2020 ഫെബ്രുവരിയിലേതിനേക്കാള്‍ 16% കുറവാണെന്ന് കണക്കുകള്‍ പറയുന്നു.ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ,കോസ്മെറ്റിക് സാധനങ്ങളുടെ വില്‍പ്പനയിലും സെപ്തംബറില്‍ 1.4% വര്‍ധനവുണ്ടായി. അതേസമയം, പുസ്തകങ്ങള്‍, പത്രങ്ങള്‍, സ്റ്റേഷനറി എന്നിവയുടെ വില്‍പ്പന 5.3% വര്‍ധിച്ചു.ഫര്‍ണിച്ചര്‍, ലൈറ്റിംഗ് വില്‍പ്പന എന്നിവ 2.5% വും ഹാര്‍ഡ്വെയര്‍, പെയിന്റ്, ഗ്ലാസ് എന്നിവയുടെ വില്‍പ്പന 2.2% വര്‍ധിച്ചു.

അതേസമയം, ക്ലോത്തിംഗ്, ചെരുപ്പുകള്‍, ടെക്സ്റ്റൈല്‍സ് മേഖലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ 5.1% കുറവുണ്ടായി.കാര്‍പെറ്റുകള്‍, ഗെയിമുകള്‍, കളിപ്പാട്ടങ്ങള്‍, പൂക്കള്‍, വളങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മറ്റ് റീട്ടെയില്‍ വില്‍പ്പനയും 5% ഇടിഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലെ വില്‍പ്പനയില്‍ 4.2% കുറവുണ്ടായി.

ഭക്ഷണ പാനീയങ്ങളുടെയും പുകയിലയുടെയും വില്‍പ്പന 13.3%മാണ് കുറഞ്ഞത്. കാര്‍ വില്‍പ്പന 8.3%വും വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വില്‍പ്പന 7.5%വും കുറഞ്ഞു.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറില്‍ 7% കുറവുണ്ടായി.അതേ സമയം, കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10% വര്‍ദ്ധിച്ചുവെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ കണക്കുകള്‍ പറയുന്നത്.

Advertisment