മോസ്കോ: ക്രീമിയയുടെ തീരത്തിനോടടുത്ത് കരിങ്കടലില്‍ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബ്രിട്ടനും പങ്കുണ്ടെന്ന് റഷ്യയുടെ ആരോപണം.
/sathyam/media/post_attachments/WrbTuyfBLcAT4a0RW3Dh.jpg)
യു.കെയില്‍ നിന്നുള്ള വിദഗ്ധരുടെ പരിശീലനവും മേല്‍നോട്ടവും ഇതിനു ലഭ്യമായിരുന്നു. എന്നാല്‍, ആക്രമണം പരാജയപ്പെട്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം.
കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ കപ്പലുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സേവാസ്റേറാപോളിലെ കപ്പല്‍ചാലുകളിലും ആക്രമണമുണ്ടായി. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഒമ്പത് ആളില്ലാ വിമാനങ്ങളും സ്വയം പ്രവര്‍ത്തിക്കുന്ന ഏഴ് മാരിടൈം ഡ്രോണുകളും പങ്കെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു.
എല്ലാ ഡ്രോണുകളും തകര്‍ത്തെന്നാണ് റഷ്യ അവകാശപ്പെടുന്നത്. യു.എന്‍ ഇടപെട്ട് രൂപവത്കരിച്ച കരാര്‍ പ്രകാരം യുക്രേനിയന്‍ ധാന്യങ്ങളുടെ കയറ്റുമതിക്കായുള്ള കപ്പലുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അവര്‍ പറയുന്നു.
എന്നാല്‍ റഷ്യയുടെത് വ്യാജ ആരോപണങ്ങള്‍ മാത്രമാണെന്ന് യുക്രെയ്ന്‍ പറഞ്ഞു. ധാന്യ കയറ്റുമതി ഇടനാഴിയെ തടസപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് റഷ്യ കാഴ്ചവെക്കുന്നത്. അതിനു വേണ്ടിയാണ് അവര്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും യുക്രെയ്ന്‍ അധികൃതര്‍.