New Update
ബര്‍ലിന്‍: രണ്ടാം ലോകയുദ്ധകാലത്ത് ഹോളോകോസ്റ്റിലെ നാസി തടവറയില്‍ കഴിഞ്ഞ ശേഷം ജീവനോടെ പുറത്തുവന്ന ഹന്ന ഗോസ്ലര്‍ അന്തരിച്ചു. 93 വയസായിരുന്നു അവര്‍ക്ക്.
Advertisment
കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനത്തില്‍നിന്ന് ഗോസ്ലറും സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തില്‍ അതിജീവിച്ചത്. ഗോസ്ലര്‍ പിന്നീട് ജറൂസലമിലേക്ക് കുടിയേറി. വാള്‍ട്ടര്‍ പിക്, ഹന്ന ഗോസ്ലര്‍ ദമ്പതികള്‍ക്ക് മൂന്നു മക്കളും 11 പേരക്കുട്ടികളുമുണ്ട്.
ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ വിവരിക്കുന്ന ഡയറിക്കുറിപ്പുകളെഴുതി ലോക പ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ അടുത്ത സുഹൃത്തായിരുന്നു ഹന്ന. ബെര്‍ഗന്‍ ~ബെല്‍സന്‍ നാസി തടവറയില്‍ ഇരുവരും ഒരുമിച്ചായിരുന്നു.