ദോഹ: ഖത്തറിന്റെ ഫുട്ബോള്‍ ലോകകപ്പ് ആതിഥ്യം സംബന്ധിച്ച് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി വൈസര്‍ നടത്തിയ പരാമര്‍ശം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുന്നു.
/sathyam/media/post_attachments/onAx2DqWVz7qod4m6lZH.jpg)
ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു നാന്‍സിടുടെ ആരോപണം. അടുത്ത ആഴ്ച ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കുന്ന നാന്‍സി, അതിനു മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഖത്തറിനെ പ്രകോപിപ്പിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതെത്തുടര്‍ന്ന് ഖത്തറിലെ ജര്‍മന്‍ സ്ഥാനപതി ഡോ. ക്ളോഡിയസ് ഫിഷ്ബാച്ചിനെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തുകയും, രാജ്യത്തിന്റെ നിരാശയും അപലപനവും അറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തു. നാന്‍സിയുടെ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടു.
ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയതിന് ശേഷം ഖത്തറിനെതിരായ മുമ്പെങ്ങുമില്ലാത്ത പ്രചാരണങ്ങളെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ശൂറാ കൗണ്‍സിലിന്റെ 51ാമത് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.
ജര്‍മന്‍ മന്ത്രിയുടെ പരാമര്‍ശത്തെ ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് എം. അല്‍ ഹാജിരിയും അപലപിച്ചു.