ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെ ഭാര്യ കാമില സഞ്ചരിച്ച വിമാനത്തില്‍ പക്ഷി ഇടിച്ചു. ബംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലാണ് വലിയ പക്ഷിയിടിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാട് സംഭവിച്ചു.
/sathyam/media/post_attachments/YPIIzg6PdGK8Q3yIQU43.jpg)
രാജ്ഞി സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ബാംഗ്ളൂരിലെ 'സൗഖ്യ' വെല്‍നെസ് സെന്റര്‍ സന്ദര്‍ശിച്ച് മടങ്ങവെ ആയിരുന്നു അപകടം. ബംഗളൂരുവില്‍നിന്ന് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പുറപ്പെട്ട ബോയിങ് 777~200ഇആര്‍ എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. സംഭവത്തെക്കുറിച്ച് ബക്കിങ്ഹം പാലസില്‍നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
ഒക്ടോബര്‍ 20 നാണ് രാജ്ഞിയും സംഘവും 'സൗഖ്യ'യിലെത്തിയത്.