ലണ്ടന്‍: 45 ദിവസം മാത്രം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് അതിനു മുന്‍പ് വിദേശകാര്യ മന്ത്രിയായിരിക്കുമ്പോള്‍ റഷ്യ അവരുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു എന്ന് സൂചന.
/sathyam/media/post_attachments/zd7by0Y22ibGqBUR621x.jpg)
രഹസ്യസ്വഭാവമുളള നിര്‍ണായക വിവരങ്ങള്‍ ഇതുവഴി റഷ്യന്‍ ചാരന്‍മാര്‍ ചോര്‍ത്തിയെടുത്തു എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നടക്കുമ്പോള്‍ ലിസ് ട്രസ് വിദേശ രാജ്യ പ്രതിനിധികളുമായി നടത്തിയ ആശയവിനിമയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് കരുതുന്നത്.
ബ്രിട്ടന്റെ മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ടെങ്ങുമായി നടത്തിയ സ്വകാര്യസംഭാഷണങ്ങളും ചോര്‍ന്നു കൂട്ടത്തില്‍ ഉണ്ടാവാം. ഒരു വര്‍ഷം ലിസ് അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങള്‍ മുഴുവനായും ചോര്‍ത്തിയെന്നാണു വിവരം. ഇക്കൂട്ടത്തില്‍ അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ നിശിതമായി വിമര്‍ശിക്കുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നു.
ജോണ്‍സണ്‍ രാജിവച്ച്, പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മത്സരം നടക്കുന്ന കാലത്താണു ലിസിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട കാര്യം ബ്രിട്ടീഷ്് ഇന്റലിജന്‍സ് കണ്ടെത്തിയത്. എന്നാല്‍, ഇക്കാര്യം മറച്ചുവച്ചിരിക്കുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
- dated 31 Oct