ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയ മെഗാന്‍ മാര്‍ക്കിള്‍ അപമാനമുണ്ടായെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് കരുതുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍.
/sathyam/media/post_attachments/0PDP2kXVWWbFmX7vnxc6.jpg)
ഹാരി രാജകുമാരനും ഭാര്യ മെഗാന്‍ മാര്‍ക്കിളും രാജകീയ പദവികള്‍ ഉപേക്ഷിച്ച യുഎസിലേക്ക് താമസം മാറ്റിയിരുന്നു. അതിനു ശേഷം മെഗാന്‍ കൊട്ടാരത്തില്‍ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് വിവിധ അഭിമുഖങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ രാജകുടുംബത്തെ വഞ്ചിക്കുകയാണ് മെഗാന്‍ ചെയ്തതെന്നാണത്രെ രാജാവ് കരുതുന്നത്.
2021ല്‍ ഓപറ വിന്‍ഫ്രിക്ക് നല്‍കിയ അഭിമുഖമാണ് രാജകുടുംബത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമേല്‍പ്പിച്ചത്. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെ ചൊല്ലി വരെ രാജകുടുംബത്തിന് ആശങ്കയുണ്ടായിരുന്നതായി മേഗന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു.