യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി നിലച്ചു

author-image
athira kk
New Update

കീവ്: യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി വീണ്ടും നിര്‍ത്തിവച്ചതോടെ ലോകം ഒരിക്കല്‍ക്കൂടി ക്ഷാമഭീതിയിലായി. ലോകത്തിലെ വലിയ ധാന്യ ഉത്പാദക രാജ്യങ്ങളിലൊന്നാണ് യുക്രെയ്ന്‍.
publive-image
ചരക്കുനീക്കത്തിന് അനുമതി നല്‍കുന്ന കരാറില്‍നിന്ന് റഷ്യ പിന്‍വാങ്ങിയതോടെയാണ് കടലിലൂടെയുള്ള കയറ്റുമതി നിര്‍ത്താന്‍ യുക്രെയ്ന്‍ നിര്‍ബന്ധിതമായത്.

Advertisment

നേരത്തെ, ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നിരുന്നത്. ഒമ്പതു ദശലക്ഷം ടണ്ണിലധികം യുക്രെയ്ന്‍ ധാന്യം കയറ്റുമതി ചെയ്യാനായിരുന്നു കരാര്‍ പ്രകാരം അനുവദിച്ചിരുന്നത്.

ക്രിമിയയില്‍ തങ്ങളുടെ കപ്പലുകള്‍ക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് റഷ്യ കരാറില്‍നിന്ന് പിന്‍വാങ്ങിയത്.

ധാന്യനീക്കം റഷ്യ തടഞ്ഞതിനാല്‍ കടലിലുള്ള 176 കപ്പലുകളില്‍ രണ്ടു ദശലക്ഷം ടണ്‍ ധാന്യം കെട്ടിക്കിടക്കുകയാണെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററില്‍ കുറിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം തിരികെ കൊണ്ടുവരാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി കുറ്റപ്പെടുത്തി.

Advertisment