ലണ്ടന്‍ : യുകെ എമിഗ്രേഷന്‍ ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അഭയാര്‍ഥികള്‍ക്കുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്ന ഓഫീസിന് നേരെയാണ് ഒരാള്‍ ബോംബേറിഞ്ഞത.ഇയാള്‍ ഇതിന് ശേഷം ജീവനൊടുക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
/sathyam/media/post_attachments/5F57wIVAJ7dyiiGsVGz2.jpg)
സൗത്ത് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ ഡോവറിലെ വെസ്റ്റേണ്‍ ജെറ്റ് ഫോയില്‍ ബോര്‍ഡര്‍ ഫോഴ്‌സ് സെന്ററിന് നേരെ ഒരാള്‍ രണ്ടോ മൂന്നോ തവണ സ്ഫോടക വസ്തുക്കളെറിഞ്ഞു. ബോംബെറിഞ്ഞയാളെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
ഗൗരവമുള്ള ഒരു സംഭവമുണ്ടായെന്ന് ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് പറഞ്ഞു.സംഭവം ഞെട്ടിച്ചതായി ഡോവറിന്റെ കണ്‍സര്‍വേറ്റീവ് എം പി നതാലി എല്‍ഫിക്ക് പറഞ്ഞു.അക്രമിച്ചയാള്‍ ബോംബെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്തെന്നും എം പി വെളിപ്പെടുത്തി. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.എന്താണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് എം പി കൂട്ടിച്ചേര്‍ത്തു.
അതേ സമയം,യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷമുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് യു കെ സര്‍ക്കാരിന് വലിയ രാഷ്ട്രീയ തലവേദനയുണ്ടാക്കുന്നതാണ്.ശനിയാഴ്ച മാത്രം 990 കുടിയേറ്റക്കാര്‍ ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്നെന്ന് കണ്ടെത്തിയതായി സര്‍ക്കാര്‍ പറയുന്നു. ഈ വര്‍ഷം അഭയാര്‍ഥികളുടെ എണ്ണം 40,000 എന്ന റെക്കോര്‍ഡിലെത്തിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായി ചാനല്‍ കടന്നെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രി സുല്ല ബ്രാവര്‍മാന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇത് നിയമ തടസ്സങ്ങള്‍ നേരിടുകയാണ്. ചാനലിലൂടെയുള്ള അപകടകരമായ യാത്രകള്‍ തടയുന്നതിന് കൂടുതല്‍ സഹകരണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വാഗ്ദാനം ചെയ്തതായി യു കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു.