ഡബ്ലിന്‍ : ശക്തമായ മഴ തുടരുന്നത് പരിഗണിച്ച് രാജ്യത്താകെ മെറ്റ് ഏറാന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയെ മുന്‍ നിര്‍ത്തി നാല് തെക്കന്‍ കൗണ്ടികളില്‍ നേരത്തേ തന്നെ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരുന്നു.ഈ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വൈകുന്നേരത്തോടെ മഴ വ്യാപകമാകുമെന്നത് മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്.
/sathyam/media/post_attachments/2qq6AWFZT07Nhf7DuKpO.jpg)
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമാണ് യെല്ലോ അലേര്‍ട്ട് നല്‍കിയത്. ബുധനാഴ്ച രാജ്യത്താകെ മഴ ശക്തമാകുമെന്നതിനാല്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച പടിഞ്ഞാറന്‍ തീരത്ത് ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
ഹാലോവീന്‍ അവധി ആഘോഷത്തെ മഴ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. സില്‍വര്‍ സ്പ്രിംഗ്സ് സ്ലിപ്പ് റോഡ് ജംഗ്ഷനിലെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായതായി കോര്‍ക്ക് സിറ്റി കൗണ്‍സില്‍ അറിയിച്ചു.