ലണ്ടന്‍: റിയാലിറ്റി ടിവി ഷോയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വനവാസത്തിനു പോകാന്‍ തീരുമാനിച്ച എംപിയും മുന്‍ മന്ത്രിയുമായ മാറ്റ് ഹാന്‍കോക്കിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പുറത്താക്കി.
/sathyam/media/post_attachments/H7Bj1GYxsUmPVGOZiDGa.jpg)
ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു ഹാന്‍കോക്ക്. ഓഫിസില്‍വച്ച് വനിതാ ജീവനക്കാരിയുമായി ചുംബനം കൈമാറിയതു വിവാദമായതോടെയാണ് മന്ത്രിക്കസേര തെറിച്ചത്. നിലവില്‍ വെസ്ററ് സഫോക്ക് എംപി മാത്രമായിരുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്തായ സ്ഥിതിക്ക് സ്വതന്ത്ര എംപിയായി തുടരാം.
ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ "പാന്‍ഡെമിക് ഡയറി' എന്ന പേരില്‍ അദ്ദേഹം പുസ്തകമാക്കുന്നുണ്ട്. ബ്രിട്ടനിലെ ഹിറ്റ് ടിവി ഷോ ആയ "അയം എ സെലിബി'ന്റെ ഏറ്റവും പുതിയ പരമ്പരയില്‍ പങ്കെടുക്കാന്‍ കാട്ടില്‍ താമസിച്ചുള്ള സാഹസികകൃത്യങ്ങളാണു ചെയ്യാനുള്ളത്. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം വിട്ടുള്ള എംപിമാരുടെ പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.