ലണ്ടന്‍: അഭയാര്‍ഥികള്‍ അനിയന്ത്രിതമായി രാജ്യത്തെത്തുന്നത് അധിനിവേശം തന്നെയാണെന്ന ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്റെ പ്രസ്താവന വിവാദമായി. ലിസ് ട്രസ് മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴും സമാനമായ കുടിയേറ്റ വിരുദ്ധ പ്രസ്താവന അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
/sathyam/media/post_attachments/ev6P6bqP2W5GbjXvFziN.jpg)
പ്രതിപക്ഷവും അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും മന്ത്രിക്കെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഗുരുതര സ്വഭാവമുള്ള പരാമര്‍ശമാണ് മന്ത്രിയുടേതെന്ന് ലേബര്‍ പാര്‍ട്ടി പറഞ്ഞു.
ഇംഗ്ളീഷ് ചാനല്‍വഴി നിരവധി പേരാണ് ചെറുബോട്ടുകളില്‍ എത്തുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അവര്‍ക്കെല്ലാം പാര്‍പ്പിടം നല്‍കാനാകില്ല. ദക്ഷിണതീരത്തെ അധിനിവേശം തടയുന്നത് ആരാണ് ഗൗരവമായെടുക്കുന്നതെന്നും ആരാണ് അത് അവഗണിക്കുന്നതെന്നും ബ്രിട്ടീഷ് ജനത അറിയേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷം മാത്രം ദക്ഷിണ തീരത്ത് 40,000 പേരെത്തി. ഇതില്‍ ക്രിമിനല്‍ സംഘങ്ങളില്‍പെട്ടവരും ഉണ്ട്. അതുകൊണ്ട്, ഇംഗ്ളണ്ടിലെത്തുന്നവരെല്ലാം അഭയാര്‍ഥികളാണ് എന്ന ധാരണ നമ്മള്‍ മാറ്റണം. ഇക്കാര്യം പ്രതിപക്ഷം അറിഞ്ഞില്ലെന്നു നടിക്കുകയാണെന്നും അവര്‍ ആരോപിച്ചു.