കാലാവസ്ഥാ ഉച്ചകോടി നവംബര്‍ ആറ് മുതല്‍

author-image
athira kk
New Update

ന്യൂയോര്‍ക്ക്: യുഎന്‍ കാലാവസ്ഥാ ഉഛ്ചകോടി (സിഒപി 27) ഈജിപ്തിലെ ശറമുശൈഖില്‍ നവംബര്‍ ആറു മുതല്‍ 18 വരെ. ആഗോള കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിനു ദരിദ്ര രാജ്യങ്ങള്‍ക്ക് 100 ബില്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത സമ്പന്ന രാജ്യങ്ങള്‍ ഇതുവരെ അതുപാലിക്കാത്തത് ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
publive-image

Advertisment

പ്രതിവര്‍ഷ ആഗോളതാപനം 1.5 ഡിഗ്രിയില്‍ താഴെ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇത് 2.8 ഡിഗ്രി വരെയാകും.

നവംബര്‍ 7, 8 തീയതികളില്‍ ലോക നേതാക്കളുടെ ഉച്ചകോടിക്കും ഈജിപ്ത് ആതിഥേയത്വം വഹിക്കും. ഇന്ത്യയില്‍ നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുള്‍പ്പെടെ 90 രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ശരത്കാല ബജറ്റിനുള്ള തയാറെടുപ്പുകള്‍ ശരിയായ രീതിയില്‍ നടന്നാല്‍ യു.കെ പ്രധാനമന്ത്രി ഋഷി സുനക്ക് ഉച്ചകോടിയില്‍ പങ്കെടുത്തേക്കും.

Advertisment