New Update
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ താരം ജെറാര്‍ഡ് പിക്വെ ഹോട്ടല്‍ നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലത്ത് കണ്ടെത്തിയത് 250 ശവക്കല്ലറകള്‍.
കോസ്ററ ഡെല്‍ സോളിലുള്ള സ്ഥലം രണ്ടു കോടി ഡോളര്‍ നല്‍കി 2015ലാണ് താരം സ്വന്തമാക്കിയിരുന്നത്. അപ്രതീക്ഷിതമായി ശവക്കല്ലറകള്‍ കണ്ടെത്തിയതോടെ ഹോട്ടല്‍ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Advertisment
ആരുടേതൊക്കെയാണ് ഈ കല്ലറകള്‍ എന്നതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തിവരുന്നു. പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനകളില്‍ കല്ലറകളിലേറെയും ഒഴിഞ്ഞുകിടക്കുകയാണ്. ഏറെ പഴക്കമുള്ള കല്ലറകളില്‍ ആരെയെങ്കിലും സംസ്കരിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല.