ഡാളസ്: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹൂസ്റ്റണ്‍ നവംബര് 12 നു ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ അലനിലുള്ള രാധാകൃഷ്ണ ടെമ്പിളിലാണ് 1450 North Watters Rd ,Allen tx 75013) ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
/sathyam/media/post_attachments/kJVFh2YKMBRGCsuUdhne.jpg)
2022 നവംബര് 12 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ പൂരിപ്പിച്ച അപേക്ഷകള്‍ വി എഫ് എസ് .(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്നും,ക്യാമ്പില്‍ വെച്ച് പുതിയ പാസ്‌പോര്‍ട്ടോ , വിസായോ വിതരണം ചെയുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണ്.