ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കോപ് ~26 കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഈജിപ്തില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന സുനകിന്റെ മുന്‍ നിലപാട് വിമര്‍ശവിധേയമായിരുന്നു.
/sathyam/media/post_attachments/ofnQ3OsCuZy4BzTBBXXO.jpg)
കോപ്~26 പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ അലോക് ശര്‍മ അടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമാണ് അദ്ദേഹത്തിനെതിരേ ഉയര്‍ത്തിയിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സംബന്ധിച്ച് കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ രാജ്യത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് അലോക് ശര്‍മ പറഞ്ഞിരുന്നു.
മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കടുത്ത സമ്മര്‍ദം കൂടി വന്നതോടെയാണ് ഋഷി സുനക് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.