പുടിന്റെ ആരോഗ്യനില വീണ്ടും ചര്‍ച്ചയാകുന്നു

author-image
athira kk
New Update

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. സ്കൈ ന്യൂസിലെ പരിപാടിയില്‍ പ്രത്യക്ഷപ്പോള്‍ പുടിന്റെ കൈകള്‍ അസാധാരണാംവിധം കറുത്തിരുന്നതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴി തെളിച്ചിരിക്കുന്നത്.
publive-image

Advertisment

ഗുരുതരമായ രോഗലക്ഷണമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. നിരന്തരമായി കുത്തിവെപ്പ് എടുക്കുന്നത് മൂലമാണ് കൈകള്‍ക്ക് കറുത്ത നിറമുണ്ടാകുന്നതെന്നും വിലയിരുത്തല്‍. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുത്തിവെപ്പ് എടുക്കാന്‍ കഴിയാത്തതുമൂലമാണ് കൈകളില്‍ നിരന്തരം കുത്തിവെപ്പ് എടുക്കുന്നത്.

എഴുപതു വയസായ പുടിന്‍ അര്‍ബുദത്തിന്റെ അഡ്വാന്‍സ്ഡ് സ്റേറജിലാണ് പുടിനെന്ന് ഒരുമാസം മുമ്പ് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment