ലണ്ടന്‍: ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണിത്. പുതിയ സെന്റര്‍ വന്നതോട ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനാവും.
/sathyam/media/post_attachments/CzbcW87GQZsbkhzvxUAK.jpg)
വി.എഫ്.എസ് ഗ്ളോബലിനാണ് വിസകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരിക്കുന്നത്. ലണ്ടന്‍ സെന്ററില്‍ മെര്‍ലിബോണിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമുള്ള നടപടികള്‍ ഈ സെന്റര്‍ വഴി നടത്താം.
ഒരു മാസം അനുവദിക്കുന്ന വിസ 40,000 ആയി ഉയര്‍ത്താന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. അപേക്ഷകര്‍ക്ക് വീട്ടിലെത്തി സേവനം ലഭ്യമാക്കുന്ന രീതിയും പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നു.