കാനഡ പ്രതിവര്‍ഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കും

author-image
athira kk
New Update

ടൊറന്റോ: 2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവര്‍ഷം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യം നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഉദ്ദേശിച്ചാണ് നടപടി.
publive-image

Advertisment

പരിചയസമ്പത്തുള്ള കൂടുതല്‍ തൊഴിലാളികള്‍ക്ക് പെര്‍മിനന്റ് റെസിഡന്റ് സ്ററാറ്റസ് നല്‍കുമെന്നും കുടിയേറ്റ മന്ത്രി സീന്‍ ഫ്രേസര്‍ പ്രഖ്യാപിച്ചു.

പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു. കാനഡയില്‍ നിലവില്‍ 10 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് നികത്തപ്പെടാതെ കിടക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം മൂലം നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പടെ കടുത്ത പ്രതിസന്ധി തുടരുകയാണ്.

2023ല്‍ 4.65 ലക്ഷം കുടിയേറ്റക്കാര്‍ വിദേശരാജ്യങ്ങളില്‍നിന്ന് പുതിയതായി രാജ്യത്തെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 4.05 ലക്ഷം പേരാണ് എത്തിയത്.

Advertisment