അഞ്ച് ഇന്ത്യന്‍ നഗരങ്ങളില്‍ വിദ്യാഭ്യാസ മേളകളുമായി അയര്‍ലണ്ട്

author-image
athira kk
New Update

ഡബ്ലിന്‍ : ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊണ്ട് അഞ്ച് നഗരങ്ങളില്‍ ഈ മാസം വിദ്യാഭ്യാസ മേളകള്‍ സംഘടിപ്പിക്കുന്നു. അയര്‍ലണ്ടിലെ 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് (എച്ച് ഇ ഐ) മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. ന്യൂഡെല്‍ഹിയില്‍ 19നും 20ന് പൂനെ, 23ന് മുംബൈ, 26ന് ചെന്നൈ, 27ന് ബാംഗ്ലൂര്‍ എന്നിങ്ങനെയാണ് മേളകള്‍ നടത്തുന്നത്. 2023-2024 അധ്യയന വര്‍ഷം വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ മേളകള്‍ പ്രയോജനപ്പെടുത്താം.
publive-image

Advertisment

കഴിഞ്ഞ വര്‍ഷം 6000ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബിരുദ, ബിരുദാനന്തര പഠനത്തിനായി അയര്‍ലണ്ടിനെ തിരഞ്ഞെടുത്തിരുന്നു. ഈ എണ്ണം വര്‍ധിപ്പിക്കുന്നതിനാണ് മേളകളിലൂടെ ലക്ഷ്യമിടുന്നത്.

ബിസിനസ്, സയന്‍സ്, എന്‍ജിനീയറിംഗ്, ഹ്യുമാനിറ്റീസ് എന്നിവയില്‍ ആഗോളതലത്തില്‍ അംഗീകൃത യു ജി, പി ജി കോഴ്സുകള്‍ നടത്തുന്ന അയര്‍ലണ്ടിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംവദിക്കാനവസരം ലഭിക്കും.തികച്ചും സൗജന്യമായാണ് മേള സംഘടിപ്പിക്കുന്നത്.കോഴ്‌സുകള്‍, പ്രവേശന പ്രക്രിയ, തൊഴിലവസരങ്ങള്‍, കാംപസ് റിക്രൂട്ട്‌മെന്റ്, സ്‌കോളര്‍ഷിപ്പുകള്‍, ഇന്‍ടേക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് അറിയാനാകും.

പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റി ഓഫ് ഗോള്‍വേ,ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍, സൗത്ത് ഈസ്റ്റ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി,ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റി, ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡബ്ലിന്‍,ഡണ്ടള്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഷാനന്‍ മിഡ്ലാന്‍ഡ്സ്, മിഡ് വെസ്റ്റ് ഗ്രിഫിത്ത് കോളേജ്, ട്രിനിറ്റി കോളേജ് ഡബ്ലിന്‍, മെയ്നൂത്ത് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്ക്,മണ്‍സ്റ്റര്‍ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിന്‍,നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ട് ,യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്.

എല്ലാം അറിയാം…
പ്രവേശന പ്രക്രിയകള്‍, കോഴ്സുകള്‍, വിസ നടപടിക്രമങ്ങള്‍, പോസ്റ്റ്-സ്റ്റഡി സ്റ്റേ-ബാക്ക് ഓപ്ഷന്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിയിക്കുകയാണ് വിദ്യാഭ്യാസ മേളകളിലൂടെ ലക്ഷ്യമിടുന്നത്. അയര്‍ലണ്ടിലെ തൊഴിലവസരങ്ങള്‍, ജീവിതശൈലി, ഗതാഗതം, സംസ്‌കാരം എന്നിവയെക്കുറിച്ചും മേളകളിലൂടെ വ്യക്തത ലഭിക്കും.

60 രാജ്യങ്ങളില്‍ നിന്നുമായി 35,000ലേറെ വിദ്യാര്‍ഥികളാണ് നിലവില്‍ അയര്‍ലണ്ടില്‍ പഠിക്കുന്നത്.ലോകമെമ്പാടുമുള്ള മികച്ച സര്‍വ്വകലാശാലകളില്‍ 5% അയര്‍ലണ്ടിലുള്ളവയാണെന്ന് അയര്‍ലണ്ടിലെ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യ & സൗത്ത് ഏഷ്യ റീജ്യണല്‍ മാനേജര്‍ മിസ്റ്റര്‍ ബാരി ഒഡ്രിസ്‌കോള്‍ പറഞ്ഞു.

Advertisment