ആദ്യ എനര്‍ജി ക്രഡിറ്റ് ലഭിച്ചു തുടങ്ങി … നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്ലുകളില്‍ വരും

author-image
athira kk
New Update

ഡബ്ലിന്‍ : ഊര്‍ജ്ജ വില വര്‍ധനവിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 600 യൂറോയുടെ ഇലക്ട്രിസിറ്റി ക്രെഡിറ്റുകളില്‍ ആദ്യത്തേത് കഴിഞ്ഞ ദിവസം മുതലുള്ള ബില്ലുകളില്‍ ലഭിച്ചു തുടങ്ങും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്ലുകളിലാകും 200 യൂറോയുടെ ആദ്യ ക്രെഡിറ്റ് ലഭ്യമാവുക. 200 യൂറോ വീതമുള്ള മൂന്ന് ക്രഡിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
publive-image

Advertisment

രാജ്യത്തെ 2.2 മില്യണിലധികം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.വൈദ്യുതി സപ്ലയറെയും ബില്ലിംഗ് രീതിയുമനുസരിച്ച് നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്ലുകളില്‍ ക്രെഡിറ്റ് ലഭിക്കും.ഓട്ടോമാറ്റിക്കായി ഇത് അക്കൗണ്ടിലെത്തുമെന്നതിനാല്‍ പ്രത്യേകം അപേക്ഷയൊന്നും നല്‍കേണ്ടതില്ല.രണ്ടാമത്തെ പേയ്‌മെന്റ് ജനുവരി-ഫെബ്രുവരി മാസത്തിലും മൂന്നാമത്തേത് മാര്‍ച്ച്-ഏപ്രില്‍ മാസത്തിലും ലഭിക്കും.

സര്‍ക്കാര്‍ നല്‍കുന്ന ഈ സഹായം ബില്‍ കുടിശിക വരുത്തുന്ന ഉപഭോക്താക്കളെ കുറച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് വിശകലനം പറയുന്നു.ഈ വര്‍ഷം ഏപ്രില്‍/മേയ് മാസങ്ങളില്‍ നേരത്തേ സര്‍ക്കാര്‍ ഇലക്ട്രിസിറ്റി ക്രഡിറ്റ് നല്‍കിയിരുന്നു.

600 യൂറോയുടെ സര്‍ക്കാരിന്റെ ഊര്‍ജ്ജ ക്രെഡിറ്റ് പാക്കേജ്, ഒരു സാധാരണ കുടുംബത്തിന്റെ വാര്‍ഷിക ബില്ലിന്റെ 25%ന് തുല്യമാണെന്നാണ് കണക്കാക്കുന്നത്.

പ്രായമായവര്‍, താഴ്ന്ന വരുമാനമുള്ളവര്‍, യുവകുടുംബങ്ങള്‍, വാടകയ്ക്ക് താമസിക്കുന്നവര്‍ തുടങ്ങിയവരൊക്കെ നേരിടുന്ന ജീവിത ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ ഈ ക്രഡിറ്റ് സ്‌കീം പരിഹാരമാകുമെന്ന് മന്ത്രി എയ്മണ്‍ റയാന്‍ പറഞ്ഞു.2.4 ബില്യണ്‍ യൂറോയുടെ സപ്പോര്‍ട്ടിംഗ് പാക്കേജ് ഈ വര്‍ഷമാദ്യം നടപ്പാക്കിയിരുന്നു. ബജറ്റില്‍ 2.5 ബില്യണ്‍ യൂറോയുടെ ഒറ്റത്തവണ പാക്കേജും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭൂവുടമയ്ക്ക് ലഭിക്കുന്ന ക്രഡിറ്റുകള്‍ അര്‍ഹതപ്പെട്ട വാടകക്കാര്‍ക്ക് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment