പാന്‍ഡെമിക് കാലത്ത് സ്വീകരിച്ച പേമെന്റുകള്‍ തിരിച്ചു പിടിയ്ക്കുന്നത് വിവാദമാകുന്നു

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പാന്‍ഡെമിക് കാലത്ത് സ്വീകരിച്ച പേമെന്റുകള്‍ തിരിച്ചു പിടിയ്ക്കുന്നത് വിവാദമാകുന്നു. പാന്‍ഡമിക് കാലത്ത് സഹായമായി നല്‍കിയ ആനുകൂല്യങ്ങള്‍ തിരികെ പിടിക്കുകയാണ് സര്‍ക്കാര്‍. പി യു പിയും മറ്റ് പാന്‍ഡെമിക് പേയ്‌മെന്റുകളും കൈപ്പറ്റിയ 300,000 സ്വകാര്യ മേഖലയിലെ ജീവനക്കാരാണ് 2,500 യൂറോ വരെ ബാക്ക് ടാക്‌സ് ഇനത്തില്‍ അടയ്ക്കേണ്ടി വരിക.
publive-image

Advertisment

തുക നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ജനുവരി മുതല്‍ ശമ്പളത്തില്‍ നിന്നും ജനുവരിയോടെ അവ തിരിച്ചു പിടിച്ചേക്കും.ഏകദേശം 2,80,000 ആളുകള്‍ നികുതി അടയ്ക്കുന്നതിന് ഇതുവരെ റവന്യൂവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓട്ടോമാറ്റിക് ടാക്സ് ക്രെഡിറ്റ് റിഡക്ഷനും ഇവര്‍ നേരിടേണ്ടിവരും.എന്നാല്‍ ഇതറിയാത്തവരാണ് ബഹുഭൂരിപക്ഷം ജീവനക്കാരും.പല തൊഴിലാളികള്‍ക്കും റവന്യൂവിന്റെ ആര്‍ ഒ എസ് (റവന്യൂ ഓണ്‍ലൈന്‍ സേവനം) സംവിധാനത്തെക്കുറിച്ച് അറിയാത്തത് പ്രശ്നമാകുന്നുണ്ട്.

പാന്‍ഡെമിക് കാലത്ത് നല്‍കിയ സഹായ പേമെന്റുകള്‍ തിരിച്ചുപിടിയ്ക്കുന്നത് അന്യായമാണെന്ന വാദവും ശക്തമായിട്ടുണ്ട്. കോവിഡില്‍ നിന്നും കുടുംബത്തേയും നാടിനെയും രക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്ക് ഇത് വലിയ ദുരിതമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് കാലത്ത് മിക്ക ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു.മാത്രമല്ല സര്‍ക്കാര്‍ ഈ പദ്ധതിയുടെ തിരിച്ചടവ് ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിച്ചിരുന്നതുമില്ല. മാത്രമല്ല ഇവരുടെ ആവശ്യപ്രകാരമല്ല ഈ പദ്ധതി നടപ്പാക്കിയതും.
്.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് പാന്‍ഡെമിക് കാലത്ത് വന്‍ തോതില്‍ സാമ്പത്തിക സഹായം സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തേക്കുള്ള പി ആര്‍ എസ് ഐ 11.05% ല്‍ നിന്ന് 0.5% ആയി കുറച്ചിരുന്നു.എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്തപ്പോള്‍ അവര്‍ക്ക് വേണ്ട ഭക്ഷ്യ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജോലി ചെയ്ത സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികളുള്‍പ്പടെയുള്ളവരെയാണ് ഇതു ബാധിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് പി യു പിയോ ടി ഡബ്ല്യു എസ് എസ് സ്‌കീമുകള്‍ സ്വീകരിച്ചവര്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ ആദായനികുതി ബില്‍ തിരിച്ചടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ചാര്‍ജ് ക്ലിയര്‍ ചെയ്യുന്നതിന് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടിവരികയാണിപ്പോള്‍.പേ വര്‍ക്കേഴ്സും ഇതു മൂലം ബുദ്ധിമുട്ടുകയാണ്. ഈ റീ ടാക്സ് പേമെന്റിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ സിറ്റിസണ്‍സ് ഇന്‍ഫര്‍മേഷന്‍ ഫോണ്‍ സര്‍വ്വീസുമായി ബന്ധപ്പെടണമെന്ന് (0818 07 4000) റവന്യു അധികൃതര്‍ അറിയിച്ചു.

Advertisment