മസ്കറ്റ്: തുര്‍ക്കിയും ഒമാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്തി സമിതിയുടെ പതിനൊന്നാം യോഗം തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടത്താന്‍ തീരുമാനമായി.
/sathyam/media/post_attachments/1iGBRBEKRQuK941MLdUP.jpg)
സന്ദര്‍ശനത്തിന്‍റെ ഭാഗമായി തുര്‍ക്കി വാണിജ്യമന്ത്രി മെപ്മത് മുഷുമായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ചര്‍ച്ച നടത്തി. ഒമാനും തുര്‍ക്കിയും തമ്മില്‍ വ്യാപാര, ഉഭയകക്ഷി ബന്ധങ്ങള്‍ ഏകീകരിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. സാമ്പത്തിക സഹകരണത്തിന്റെയും വിവിധ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനെപ്പറ്റിയും യോഗം ചര്‍ച്ചചെയ്തു.