ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ചൈനയില്‍, ലോകത്തിന് ആശങ്ക

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ചൈന സന്ദര്‍ശനം ജര്‍മനിക്ക് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കു കാരണമാകുന്നു.

Advertisment

publive-image
സാമ്പത്തിക കാര്യങ്ങളാണ് യാത്രാ ലക്ഷ്യമായി ഷോള്‍സ് ഉയര്‍ത്തിക്കാട്ടുന്നത്. മറ്റ് ആഗോള വിഷയങ്ങളോടു മുഖം തിരിക്കുമെന്ന് ഇതിനര്‍ഥമില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണം ആര്‍ക്കും തൃപ്തികരമല്ല..

മൂന്നു വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ജി 7 രാഷ്ട്രത്തലവന്‍ ചൈന സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ അദ്ദേഹം അവിടെ വിമാനമിറങ്ങി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഒരു സംഘം വ്യവസായ പ്രതിനിധികളാണ് അദ്ദേഹത്തിന്റെ സംഘത്തിലുള്ളത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പ്രധാനമന്ത്രി ലി കെക്വിയാങ് എന്നിവരുമായി ഷോള്‍സ് നേരിട്ട് ചര്‍ച്ച നടത്തും.

തായ്വാന്‍ സംഘര്‍ഷം മുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെ വിവിധ വിഷയങ്ങളില്‍ ചൈനയുമായി പാശ്ചാത്യ ലോകം ഇടഞ്ഞു നില്‍ക്കുമ്പോഴാണ് ഷോള്‍ഷിന്റെ സന്ദര്‍ശനം.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെ ഏതു വിഷയവും ചൈനീസ് നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തനിക്കു മടിയില്ലെന്നാണ് ഷോള്‍സിന്റെ പ്രഖ്യാപനം.

Advertisment