ജര്‍മന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൂന്നര ലക്ഷം വിദേശ വിദ്യാര്‍ഥികള്‍

author-image
athira kk
Updated On
New Update

ബര്‍ലിന്‍: 2021~2022 അധ്യയന വര്‍ഷത്തില്‍ ജര്‍മന്‍ സര്‍വകലാശാലകളിലും കോളെജുകളിലും പ്രവേശനം നേടിയത് മൂന്നര ലക്ഷം വിദേശ വിദ്യാര്‍ഥികള്‍ എന്ന് ജര്‍മന്‍ അക്കാഡമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ (ഡിഎഎഡി) കണക്കുകളില്‍ വ്യക്തമാകുന്നു. രാജ്യത്ത് ഇതു സര്‍വകാള റെക്കോഡാണ്.

Advertisment

publive-image

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ എട്ടു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെത്തിയിരിക്കുന്നത് ചൈനയില്‍നിന്നാണ്, നാല്‍പ്പതിനായിരം. ഇന്ത്യയ്ക്ക് രണ്്ടാം സ്ഥാനം, മുപ്പത്തിനാലായിരും വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍നിന്നെത്തിയത്. സിറിയ, ഓസ്ട്രിയ, തുര്‍ക്കി, എന്നിങ്ങനെയാണ് ടോപ് ഫൈവിലുള്ള മറ്റു രാജ്യക്കാര്‍.

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മാത്രം കണക്കെടുക്കുമ്പോള്‍ പതിനെട്ട് ശതമാനം വര്‍ധനയും രേഖപ്പെടുത്തുന്നു. ആദ്യ വര്‍ഷ വിദ്യാര്‍ഥികളെ മാത്രം പരിഗണിച്ചാല്‍ ഇത് മുപ്പത്തിമൂന്ന് ശതമാനമാണ്.

Advertisment