കോര്‍പ്പറേഷന്‍ നികുതി വരുമാനം ഇപ്പോഴത്തെ നിലയില്‍ നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍ : വര്‍ധിച്ച നിലയിലുള്ള കോര്‍പ്പറേഷന്‍ നികുതി വരുമാനം ഇപ്പോഴത്തെ നിലയില്‍ നിലനില്‍ക്കില്ലെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത്. താല്‍ക്കാലികമാണ് ഈ വരുമാനമെന്ന് കണ്ട് സ്ഥിരം ചെലവുകള്‍ ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.എന്നിരുന്നാലും അയര്‍ലണ്ടിന്റെ പൊതു ധന സ്ഥിതി ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

ഒക്ടോബര്‍ അവസാനം വരെ 16 ബില്യണ്‍ യൂറോയിലധികം കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ലഭിച്ചുവെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം വന്നത്.

നികുതി വരുമാനം നിലനിര്‍ത്തുകയെന്നത് വലിയ അപകടമാണ്. ഇതേ വരുമാനം ഭാവിയില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ ചില സ്ഥിരം ചെലവുകള്‍ ഒഴിവാക്കേണ്ടതായി വരും.വിവേകത്തോടെ ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.യൂറോ മേഖലയിലാകെ പണപ്പെരുപ്പത്തിന്റെ തോത് 10%മായി ഉയര്‍ന്നിരിക്കുകയാണ്. പലിശ നിരക്കുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു.പലിശ നിരക്ക് രണ്ട് ശതമാനത്തിലെത്തിക്കുകയെന്നതാണ് ഇ സി ബിയുടെ ചുമതലയെന്നാണ് കരുതുന്നത്.

Advertisment