ഡാളസ്: ഐ പി സി കാര്‍മേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ നവം:4 മുതല്‍ 6വരെ ഐ പി പ്രത്യേക *ഉണര്‍വുയോഗങ്ങള്‍* സംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/MdriaztW9H1VRD9ungw5.jpg)
മസ്‌കെറ്റിലുള്ള ഐ പി സി കാര്‍മേല്‍ ചര്‍ച്ചില്‍ വെച്ച് ക്രമീകരിച്ചിരിക്കുന്ന യോഗങ്ങളില്‍ ഡോ:അനു കെന്നത്ത്*,(ജര്‍മ്മനി) വചന ശുശ്രൂഷ നിര്‍വഹിക്കുന്നു
കൊല്ലത്തു ജനിച്ചു പ്രഥാമിക വിദ്യാഭ്യാ സത്തിനു ശേഷം സതേണ്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ജര്മനിയിലുള്ള കൊളോണ്‍ യൂണിവാഴ്‌സിറ്റി എന്നിവയില്‍ നിന്നും ഉന്നത ബിരുദം നേടി ജര്‍മനിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന അനു കെന്നത്ത്. ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തില്‍ നിന്നും വിശ്വാസത്തില്‍ വന്ന് ഈ കാലഘട്ടത്തില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു ദൈവദാസിയാണ്.
നവംബര് 4 മുതല്‍ 6വരെ നടക്കുന്ന മീറ്റിങ്ങുകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ കര്‍ത്താവിന്റെ നാമത്തില്‍ ഏവരെയും ക്ഷണിക്കുന്നതായി . സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്. പാസ്റ്റര്‍ മോഹന്‍ മയലില്‍ 469 460 0466, ബ്രദര്‍ തോമസ് മത്തായി 732 713 4640 .