കെയ്റോ: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ലോക കാലാവസ്ഥ ഉച്ചകോടി ഞായറാഴ്ച ആരംഭിക്കും. ഈ മാസം പതിനെട്ടിനാണ് സമാപനം. ഈജിപ്റ്റിലെ ശറമുശൈഖില്‍ നടക്കുന്ന ഉച്ചകോടിയില്‍ മന്ത്രിതല സമ്മേളനം നവംബര്‍ 15 മുതല്‍ 18 വരെയാണ്.
/sathyam/media/post_attachments/EcWBu2h9vNKU9lfIVJHn.jpg)
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുള്‍പ്പെടെ 90 രാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പങ്കെടുക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും, പിന്നീട് പങ്കെടുക്കാന്‍ തീരുമാനമായിരുന്നു.
ഇതിനിടെ കൊക്കകോള സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം വലിച്ചെറിയുന്ന 120 ശതകോടി പ്ളാസ്ററിക് കുപ്പികളുടെ ഉത്പാദകരാണ് കൊക്കകോള എന്ന് വിമര്‍ശകര്‍ ചൂണ്ടി്കാട്ടുന്നു.