New Update
ലണ്ടന്‍: സ്ത്രീകളുടെ മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് ബ്രിട്ടീഷ് ആശുപത്രിയിലെ ഇലക്ട്രീഷന്റെ കുറ്റസമ്മതം.
Advertisment
രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന ഡേവിഡ് ഫുള്ളര്‍ എന്ന അറുപത്തെട്ടുകാരനാണ് പ്രതി. 101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ദുരുപയോഗം ചെയ്തെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ക്രോയ്ഡന്‍ ക്രൗണ്‍ കോടതിയില്‍ ഇയാളുടെ വിചാരണ പുരോഗമിക്കുന്നു. ഹീനകൃത്യം നടത്തിയത് കാമറയില്‍ പകര്‍ത്തി പ്രതി സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ കോടതി ഡിസംബര്‍ അഞ്ചിന് പ്രഖ്യാപിക്കും.