ബര്‍ലിന്‍: 2021/22 ശൈത്യകാല സെമസ്റററില്‍ ജര്‍മ്മനി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു, മൊത്തം 3,50,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ജര്‍മനി ആതിഥേയത്വം നല്‍കിയത്. ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ് (DAAD) ഡാറ്റ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഉഅഅഉ പറയുന്നതനുസരിച്ച്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 8 ശതമാനം വര്‍ദ്ധിച്ചു, യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് തൊട്ടുപിന്നില്‍ ജര്‍മ്മനി ആദ്യ നാലില്‍ ഇടം നേടിയെന്നും വെളിപ്പെടുത്തുന്നു,
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഏറ്റവും ഉയര്‍ന്ന ഉത്ഭവ രാജ്യം ചൈനയാണ്, 40,000 ചൈനീസ് വിദ്യാര്‍ത്ഥികളുണ്ട്, തൊട്ടുപിന്നില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, മുപ്പത്തിനാലായിരും വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഇതില്‍ മലയാളികളും ഒട്ടും പിന്നിലല്ല. സിറിയ, ഓസ്ട്രിയ, തുര്‍ക്കി, എന്നിങ്ങനെയാണ് ടോപ് ഫൈവിലുള്ള മറ്റു രാജ്യക്കാര്‍. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മാത്രം കണക്കെടുക്കുമ്പോള്‍ പതിനെട്ട് ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ആദ്യ വര്‍ഷ വിദ്യാര്‍ഥികളെ മാത്രം പരിഗണിച്ചാല്‍ ഇത് മുപ്പത്തിമൂന്ന് ശതമാനം വരും.
ജര്‍മ്മന്‍ സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായ മികച്ച പ്രശസ്തിയാണ് ഇതിന്റെ കാരണമെന്ന് ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രി ബെറ്റിന സ്ററാര്‍ക്ക്~വാറ്റ്സിംഗര്‍ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വിദഗ്ധ തൊഴിലാളികളുടെ ഒരു വലിയ സാധ്യതയെ പ്രതിനിധീകരിക്കുന്നു, അത് ഭാവിയില്‍ ജര്‍മനിയ്ക്ക് കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്തണം എന്നുള്ള കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ താരതമ്യേന മികച്ച രീതിയില്‍ ജര്‍മ്മനി കൊറോണ കാലഘട്ടത്തിലൂടെ കടന്നുപോയി എന്നും മന്ത്രി വാറ്റ്സിംഗര്‍ പറഞ്ഞു.
കൂടാതെ, ജര്‍മ്മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 18 ശതമാനം വര്‍ദ്ധിച്ചതായും അവരുടെ ആദ്യ വര്‍ഷ പഠനത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 33 ശതമാനം വര്‍ദ്ധിച്ചതായും ഡാറ്റ കാണിക്കുന്നു. എന്നാല്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം നിശ്ചലമായി. ഇങ്ങനെ പോയാല്‍ ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ താമസിയാതെ ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രശസ്തി നിലനിര്‍ത്താന്‍ ജര്‍മ്മനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നിരന്തരമായ പരിശ്രമത്തിന്റെ വിജയം ഇപ്പോള്‍ ലഭിച്ചെന്നും DAAD പ്രസിഡന്റ് പ്രൊഫസര്‍ ജോയ്ബ്രതോ മുഖര്‍ജി പറഞ്ഞു.
ഇതാവട്ടെ ഗാര്‍ഹിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ദൗര്‍ലഭ്യം സംബന്ധിച്ച ചര്‍ച്ചയ്ക്കുള്ള ഒരു വലിയ അവസരത്തെ പ്രതിനിധീകരിക്കുന്നതായി മുഖര്‍ജി പറഞ്ഞു.
അതേസമയം, 2010/11 ശീതകാല കാലയളവിനുശേഷം ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 89 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രത്തിലും താല്‍പ്പര്യമുള്ളവരാണെന്നും ഉദഒണ പറഞ്ഞു. യുടെ സയന്റിഫിക് ഡയറക്ടര്‍ മോണിക്ക ജംഗ്ബൗവര്‍~ഗാന്‍സ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 70 ശതമാനം യൂണിവേഴ്സിറ്റികളിലും 30 ശതമാനം പേര്‍ അപൈ്ളഡ് സയന്‍സസ് യൂണിവേഴ്സിറ്റികളിലുമാണ് (യുഎഎസ്) ചേര്‍ന്നതെന്ന് അവസാന സര്‍വേ കണ്ടെത്തലുകള്‍ കാണിക്കുന്നു.
ജര്‍മ്മനി എല്ലാ വര്‍ഷവും ധാരാളം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും, പല ജര്‍മ്മന്‍ വിദ്യാര്‍ത്ഥികളും മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നു. 2019 ല്‍ ഏകദേശം 1,38,000 ജര്‍മ്മന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോയി. ഓസ്ട്രിയ, നെതര്‍ലാന്‍ഡ്സ്, യുകെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ജര്‍മ്മന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്ററ് ചെയ്യുന്ന രാജ്യങ്ങള്‍.
അതേസമയം 2011 ല്‍ 38% അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ശേഷം ജര്‍മ്മനിയില്‍ താമസിച്ചുവരുന്നതായും റിപ്പോര്‍ട്ട് പറഞ്ഞു.
നവംബര്‍ മുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയിലേയ്ക്കുള്ള അപേക്ഷാ നടപടിക്രമങ്ങളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചില അധിക രേഖകള്‍ കൈവശം ഉണ്ടായിരിയ്ക്കണം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അജട അതായത് അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ വിലയിരുത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഓതന്റിസിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരിയ്ക്കണം. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും 18,000 രൂപ ഫീസായി നല്‍കുകയും വേണം. എപിഎസ് (അജട) സര്‍ട്ടിഫിക്കറ്റ് വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഒരു നിര്‍ബന്ധിത രേഖയായിരിക്കും. www.apsindia.de എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്ററര്‍ ചെയ്യാവുന്നതാണ്. രജിസ്ററര്‍ ചെയ്ത് ആപ്ളിക്കേഷന്റെ കോപ്പി പ്രിന്റ് ചെയ്ത് വാങ്ങിയിരിയ്ക്കണം.
സര്‍ട്ടിഫിക്കേഷനുള്ള ആപ്ളിക്കേഷനുകള്‍ ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഹ്രസ്വകാല കോഴ്സുകള്‍ക്ക് എപിഎസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എംബസി അറിയിച്ചു.
അതുപോലെ തന്നെ 2023 മുതല്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ബ്ളോക്ക്ഡ് അക്കൗണ്ടില്‍ ആവശ്യമായ തുക 8.5% വര്‍ദ്ധിപ്പിക്കാനും ജര്‍മ്മനി പദ്ധതിയിടുന്നുണ്ട്. ജര്‍മ്മന്‍ ഫോറിന്‍ ഓഫീസ് പറയുന്നതനുസരിച്ച്, 2023 ജനുവരി 1 മുതല്‍, ബ്ളോക്ക്ഡ് അക്കൗണ്ടിലേക്ക് നല്‍കേണ്ട വാര്‍ഷിക തുക 11,208 യൂറോ ആയിരിക്കും. പ്രതിമാസം 934 യൂറോ യാണ് വേണ്ടുന്നത്. മതിയായ തുകയുള്ള ബ്ളോക്ക്ഡ് അക്കൗണ്ടുകള്‍ ഉണ്ടാകണമെന്നാണ് സ്ററുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടപ്രധാന കാര്യമാണ്.
2022~23 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,000~ത്തിലധികം വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.
വിസാ സ്ളോട്ടുകളുടെ കാര്യത്തിലും ഗണ്യമായി വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ളോട്ടുകള്‍ നേരത്തെ തന്നെ പിടിച്ചെടുക്കുന്ന മാഫിയകളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്തികളെ മാത്രമല്ല മറ്റു വിസക്കാരെും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്ളോട്ടിനായി ശ്രമിക്കുമ്പോള്‍ സ്ളോട്ട് കിട്ടാതെ വലയുകയും ഒടുവില്‍ സ്ളോട്ട് മാഫിയകളുടെ വലയിലായി 5000 മുതല്‍ 30, 000 രൂപവരെ സ്ളോട്ടിനായി നല്‍കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ നേരിട്ട് പ്രവാസിഓണ്‍ലൈനുമായി സംസാരിച്ചിട്ടുണ്ട്. ഇതിനെതിരെ ജര്‍മന്‍ കോണ്‍സുലേറ്റിനും, എംബസിയ്ക്കും വിദേശകാര്യമന്ത്രാലയത്തിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.