മോസ്കോ: ഇന്ത്യയ്ക്കു മുന്നില്‍ പരുരോഗതിയുടെ അനന്ത സാധ്യതകളാണ് തുറന്നു കിടക്കുന്നതെന്നും, ഇന്ത്യക്കാര്‍ അസാമാന്യമായ കഴിവും ഉത്കര്‍ഷേച്ഛയുള്ളവരുമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.
/sathyam/media/post_attachments/hngdp5JJrFbxk8gVvBbm.jpg)
ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ ഇത്തരം സാധ്യതകള്‍ക്ക് കരുത്തു പകരുന്നതാണെന്നും അദ്ദേഹം പറയുന്നു. റഷ്യന്‍ യൂണിറ്റി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശങ്ങള്‍. റഷ്യയും ലോകചരിത്രവും എന്ന വിഷയത്തെപ്പറ്റി സംസാരിക്കവേയാണ് പുടിന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും പ്രശംസിച്ചത്.
ആഫ്രിക്കയടക്കമുള്ള രാഷ്ട്രങ്ങളെ കൊള്ളയടിച്ചാണ് പാശ്ചാത്യ രാജ്യങ്ങള്‍ സമ്പന്നരായതെന്നും പുടിന്‍ ആരോപിച്ചു. അടിമക്കച്ചവടവും കൊള്ളയടിക്കലും നടത്തി ഈ രാജ്യങ്ങളെ നശിപ്പിക്കുകയാണ് യൂറോപ്പ് ചെയ്തത്. യൂറോപ്പിലെ ഗവേഷകര്‍ പോലും ആ സത്യം മറച്ചുവയ്ക്കാറില്ലെന്നും പുടിന്‍.