പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റംഗത്തിന് പാര്‍ലമെന്റിനുള്ളില്‍ മറ്റൊരു എംപിയില്‍നിന്ന് വംശീയ അധിക്ഷേപം. ആഫ്രിക്കന്‍ വംശജനായ അംഗത്തിനുനേരെ തീവ്രവലതുപക്ഷക്കാരനായ അംഗമാണ് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
/sathyam/media/post_attachments/aLUijzk83Kzf66UdlbPb.jpg)
'നിങ്ങള്‍ ആഫ്രിക്കയിലേക്ക് തിരിച്ചുപോകൂ' എന്നാണ് ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോവ്ഡിന്റെ കാര്‍ലോസ് മാര്‍ട്ടെന്‍സ് ബിലോങ്കോയോട് നാഷണല്‍ റാലി നേതാവ് ഗ്രിഗൊയര്‍ ഡി ഫൊര്‍ണാസാണ് രോഷത്തോടെ ആക്രോശിച്ചത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവച്ചു.
ഇയാളുടെ വംശീയവിദ്വേഷത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളുണ്ടായി. ഫെര്‍ണാണ്ടസിനെ പാര്‍ലമെന്റില്‍നിന്ന് 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
കടലില്‍നിന്നു രക്ഷപെടുത്തിയ അഭയാര്‍ഥികളെ സഹായിക്കാന്‍ മറ്റ് യൂറോപ്യന്‍രാജ്യങ്ങളുമായി ഫ്രാന്‍സ് സഹകരിക്കണമെന്ന് ബിലോങ്കോ ആവശ്യപ്പട്ടതാണ് ഫൊര്‍ണാസിനെ പ്രകോപിപ്പിച്ചത്.