ഡബ്ലിന്‍ : ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോ വീണ്ടും യൂറോ ഗ്രൂപ്പിന്റെ പ്രസിഡന്റായേക്കും. ഈ പദവിയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പാസ്‌കല്‍ ഡോണോയ്ക്ക് രണ്ടാമതും അവസരമൊരുങ്ങുന്നത്.
/sathyam/media/post_attachments/7jKHjL9Y3Q3Sp56jDlRE.jpg)
ഫിനഫാള്‍-ഫിന ഗേലും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇദ്ദേഹത്തെ നാമനിര്‍ദ്ദേശമുണ്ടായത്.ഡോണോയുടെ ധന മന്ത്രി സ്ഥാനമില്ലാതായാല്‍ യൂറോഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനം അയര്‍ലണ്ടിന് നഷ്ടമാകുമെന്ന ആശങ്ക ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ഉന്നയിച്ചിരുന്നു.
ഡിസംബറില്‍ മന്ത്രിസഭാ പുനസ്സംഘടനയുണ്ടാകുമ്പോള്‍ ഇദ്ദേഹത്തിന്റെ ധനമന്ത്രി പദവി മീഹോള്‍ മക് ഗ്രാത്ത് ഏറ്റെടുത്തേക്കും. പകരം പബ്ലിക് എക്സ്പെന്റിച്ചര്‍ വകുപ്പായിരിക്കും പാസ്‌കല്‍ ഡോണോയ്ക്ക് ലഭിക്കുക.യൂറോഗ്രൂപ്പിലും ഇക്കണോമിക്, ഫിനാന്‍ഷ്യല്‍ അഫയേഴ്സ് കൗണ്‍സിലിലും അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്നതും ഇദ്ദേഹമായിരിക്കും.
നവംബര്‍ ഏഴിന് നടക്കുന്ന യൂറോഗ്രൂപ്പ് മീറ്റിംഗില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് പ്രഖ്യാപിക്കും. ഓരോ അംഗരാജ്യത്തില്‍ നിന്നുമുള്ള ധനമന്ത്രിമാരാണ് ഗ്രൂപ്പിലുള്ളത്. ഓരോ അംഗരാജ്യത്തില്‍ നിന്നുമുള്ള ധനമന്ത്രിമാരാണ് ഗ്രൂപ്പിലുള്ളത്.