അതിശക്തമായ കാറ്റിന് സാധ്യത; അഞ്ച് കിഴക്കന്‍ കൗണ്ടികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

author-image
athira kk
New Update

ഡബ്ലിന്‍ : അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ രാജ്യത്തെ അഞ്ച് കൗണ്ടികളില്‍ മെറ്റ് ഏറാന്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Advertisment

publive-image

കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ എന്നീ കൗണ്ടികള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് മുന്നറിയിപ്പ് ബാധകമാവുക.

കിഴക്കു ഭാഗത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റുണ്ടായേക്കാമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.

അതിനിടെ, അടുത്തയാഴ്ച വീണ്ടും മഴയെത്തുമെന്നും പ്രവചനമുണ്ട് .നദികളിലെ ജലനിരപ്പുയരാനും പ്രാദേശിക വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു.

Advertisment