അയര്‍ലണ്ടിലെ ബാങ്കുകള്‍ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്ന് സര്‍വേ

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ബാങ്കുകള്‍ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്ന് കരുതുന്നവരാണ് ജനങ്ങളില്‍ ഭൂരിപക്ഷവുമെന്ന് പഠനം.അയര്‍ലണ്ടിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസ് മാര്‍ക്കറ്റ് മത്സരാധിഷ്ഠിതമല്ലെന്നാണ് മൂന്നില്‍രണ്ടു പേരും പറയുന്നത്.

Advertisment

ഫ്ലെക്സിബിള്‍ ഫിനാന്‍സ് വിദഗ്ധരായ ബിസിനസ് ലെന്‍ഡര്‍ ക്യാപിറ്റല്‍ഫ്ളോയുടെ സ്വിച്ചര്‍ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്.ഐറിഷ് എസ്എംഇകള്‍ക്കും പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്കും വേണ്ടിയുള്ള ധനകാര്യ സ്ഥാപനമാണ് ക്യാപിറ്റല്‍ഫ്ളോ.

ഐറിഷ് മുതിര്‍ന്നവരില്‍ 21 ശതമാനം മാത്രമാണ് അയര്‍ലണ്ടിലെ ബാങ്കിംഗും ഫിനാന്‍ഷ്യല്‍ സര്‍വീസ് മാര്‍ക്കറ്റും കൊള്ളാമെന്ന് കരുതുന്നത്. 63 ശതമാനം പേര്‍ക്കും മറിച്ചാണ് അഭിപ്രായം.അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ എണ്ണവുമായി മാത്രം ബന്ധപ്പെട്ടതല്ല ഈ പ്രശ്നമെന്ന് ക്യാപിറ്റല്‍ഫ്ളോയുടെ ചീഫ് എക്സിക്യൂട്ടീവ് റോണന്‍ ഹോര്‍ഗന്‍ പറയുന്നു.’ബാങ്കുകളില്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസക്കുറവുണ്ടെന്നാണ് കരുതുന്നത്.കസ്റ്റമേഴ്സിനെ ആദരവോടെ കൈകാര്യം ചെയുന്നതിലും ഐറിഷ് ബാങ്കുകള്‍ പിന്നിലാണ്.

‘നിയന്ത്രണങ്ങള്‍ കൊണ്ട് സ്വഭാവം മാറ്റാനേ കഴിയൂ സംസ്‌കാരം മാറ്റാന്‍ കഴിയില്ലെന്ന് ഐറിഷ് ബാങ്കിംഗ് കള്‍ച്ചര്‍ ബോര്‍ഡ് സിഇഒ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.നല്ല സംസ്‌കാരത്തിന് പുതിയ വഴികളുണ്ടാകണം. അത് മുകളില്‍ നിന്നും വരികയും വേണം’.

ഡിജിറ്റല്‍ ബാങ്കായ ബങ്കിന്റെ ഭാഗമാണ് ക്യാപിറ്റല്‍ഫ്ളോ.30 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിന് പ്രവര്‍ത്തനമുണ്ട്.2022 അവസാനത്തോടെ ഐറിഷ് ബിസിനസ് ഉപഭോക്താക്കള്‍ക്ക് വായ്പയായി ക്യാപിറ്റല്‍ഫ്ളോ 1 ബില്യണ്‍ യൂറോയിലധികം നല്‍കുമെന്നും ഹോര്‍ഗന്‍ പറഞ്ഞു.

Advertisment