ഫിനഫാളും വേണ്ട , ഫിനഗേലും വേണ്ട , സ്വന്തം സര്‍ക്കാരിന് ശ്രമിക്കുമെന്ന് സിന്‍ഫെയ്ന്‍

author-image
athira kk
New Update

ഡബ്ലിന്‍ : അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൂ മക് ഡൊണാള്‍ഡ്.

Advertisment

publive-image

അടിസ്ഥാനപരമായി യോജിക്കാന്‍ കഴിയാത്തതിനാല്‍ ഫിന ഫാളും ഫിനഗേലും ഇല്ലാത്ത സര്‍ക്കാരിനാകും ശ്രമിക്കുക. ഇപ്പോഴത്തെ നിലയില്‍ അതായിരിക്കും ഏറ്റവും നല്ല ഓപ്ഷനെന്നും മേരി ലൂ മക് ഡൊണാള്‍ഡ് പറഞ്ഞു.ഈ ഇരു പാര്‍ട്ടികള്‍ക്കും മുന്നിലാണ് സിന്‍ ഫെയ്നെന്ന് തെളിയിക്കുന്ന സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ്/അയര്‍ലണ്ട് തിങ്ക്‌സ് അഭിപ്രായ വോട്ടെടുപ്പ് പുറത്തുവന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതാവിന്റെ ഈ പ്രതികരണം വന്നത്.

എല്ലാ സീറ്റിലും വിജയിക്കാനാണ് പരിശ്രമിക്കുക. എന്നിരുന്നാലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമാകും സര്‍ക്കാര്‍ രൂപീകരിക്കുക.അതാണ് ജനാധിപത്യം.അതിനുള്ള പ്രാപ്തി തനിക്കുണ്ടെന്നും സിന്‍ ഫെയ്ന്‍ അധ്യക്ഷ വ്യക്തമാക്കി.

എന്നിരുന്നാലും, തിരഞ്ഞെടുപ്പില്‍ മുന്‍കൂട്ടിയുള്ള രാഷ്ട്രീയ നിഗമനങ്ങളൊന്നുമില്ലെന്ന് മക്ഡൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.അടുത്തിടെ ഫിന ഫാളില്‍ നിന്നും രാജിവെച്ച മാര്‍ക്ക് മക്ഷാരിക്ക് സിന്‍ ഫെയിനില്‍ ചേരാനുള്ള അവസരവും മക്‌ഡൊണാള്‍ഡ് ഓഫര്‍ ചെയ്തു. ഇതുവരെ അദ്ദേഹം പാര്‍ട്ടിയെ ഇതിനായി സമീപിച്ചിട്ടില്ലെന്നും മേരി അറിയിച്ചു.സിന്‍ ഫെയ്ന്‍ വളരുന്ന പാര്‍ട്ടിയാണ്.ക്രിസ് ആന്‍ഡ്രൂസും പാര്‍ട്ടി വിട്ട് 2012ല്‍ സിന്‍ ഫെയിനില്‍ ചേര്‍ന്നത് ഇവര്‍ ചൂണ്ടിക്കാട്ടി.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സംയുക്ത സര്‍ക്കാര്‍ വേണം

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എക്സിക്യൂട്ടീവ് പുനസ്ഥാപിച്ചില്ലെങ്കില്‍ ഡബ്ലിനും ലണ്ടനും തമ്മില്‍ സംയുക്തമായി അധികാരം പങ്കിടണമെന്നും മേരി മക്ഡൊണാള്‍ഡ് ആവര്‍ത്തിച്ചു.ഡിയുപി അസംബ്ലി ബഹിഷ്‌കരിക്കുന്നത് തുടര്‍ന്നാല്‍, ബ്രിട്ടീഷ്, ഐറിഷ് സര്‍ക്കാരുകള്‍ തമ്മില്‍ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കണമെന്നും സിന്‍ ഫെയിന്‍ നേതാവ് പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ യൂണിയനിസ്റ്റുകളുടെ വിജയം ആവര്‍ത്തിക്കില്ലെന്നും നാഷണലിസ്റ്റ് -റിപ്പബ്ലിക്കന്‍ നേതാവ് മീഷേല്‍ ഒ നീല്‍ ഫസ്റ്റ് മിനിസ്റ്റര്‍ പദവി നേടുമെന്നും മേരി അവകാശപ്പെട്ടു.

സിന്‍ ഫെയ്‌നുള്ള പിന്തുണ മൂന്ന് പോയിന്റ് കുറഞ്ഞ് 34% ആയിട്ടും പാര്‍ട്ടി മേല്‍ക്കൈ തുടരുകയാണ്.ഫിന ഗേലിന് ജന പിന്തുണ 21ശതമാനുവും ഫിന ഫാളിന് 17% വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കുമുള്ള ജനസമ്മിതിയില്‍ കുറവുണ്ടായിട്ടില്ല.

2020ലെ പൊതുതിരഞ്ഞെടുപ്പു മുതല്‍ സിന്‍ഫെയ്നിന് ജന പിന്തുണ ഏറി വരികയാണ്. ഈ തിരഞ്ഞെടുപ്പില്‍ 22.3% ഫസ്റ്റ് പ്രിഫറന്‍സ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരുന്നു.യുവജനങ്ങളില്‍ പാര്‍ട്ടിയുടെ വേരോട്ടം ശക്തമായിട്ടുണ്ട്.

Advertisment