നിക്കോഷ്യ: സൈപ്രസിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ൈ്രകസ്തവ സഭാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ക്രിസോസ്ററം രണ്ടാമന്‍ മെത്രാപ്പോലീത്ത അന്തരിച്ചു. 81 വയസായിരുന്ന അദ്ദേഹം ഏറെക്കാലമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
/sathyam/media/post_attachments/yvDYtSqvSgakB0Ug9bFj.jpg)
1978 ല്‍ പാഫോസ് രൂപതാ ബിഷപ്പായി ഉയര്‍ത്തപ്പെട്ട അദ്ദേഹം 2004ലാണ് സഭാതലവനായത്. രാഷ്ട്രീയം ഉള്‍പ്പെടെ ഏതു വിഷയത്തിലും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഇതര ൈ്രകസ്തവ സഭകളോടും മറ്റു മതങ്ങളോടും നല്ല ബന്ധം പുലര്‍ത്താന്‍ പ്രത്യേകം യത്നിച്ചിരുന്നു. സഭകളുടെ ഐക്യത്തിനായും പ്രവര്‍ത്തിച്ചു.
രാജ്യത്തെ ദരിദ്രമാക്കിയ മുന്‍ കമ്യുണിസ്ററ് പ്രസിഡന്റിനെ വിമര്‍ശിച്ചതും യൂറോപ്യന്‍ യൂണിയന്‍ വിട്ട് സൈപ്രസ് ആത്മാഭിമാനം സംരക്ഷിക്കണമെന്ന് പറഞ്ഞതും ഏറെ വിവാദമായിരുന്നു.