പൊതു ഗതാഗതത്തിന് അണ്‍ലിമിറ്റഡ് ടിക്കറ്റുമായി ജര്‍മനി

author-image
athira kk
New Update

ബര്‍ലിന്‍: ട്രെയ്നുകളും ട്രാമുകളും ബസുകളും അടങ്ങുന്ന പൊതു ഗതാഗത സംവിധാനം കൂടുതല്‍ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മനി പ്രതിദിനം 49 യൂറോയുടെ ടിക്കറ്റ് ലോഞ്ച് ചെയ്തു. ഇതുപയോഗിച്ച് പ്രതിദിനം 1.60 യൂറോ മാത്രം ചെലവില്‍ എത്ര വേണമെങ്കില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് ആഭ്യന്തര യാത്രകള്‍ നടത്താം.

Advertisment

publive-image

ഒമ്പത് യൂറോ ടിക്കറ്റ് പദ്ധതിയുടെ വന്‍ വിജയമാണ് ഇതു വിപുലീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. പെര്‍മനന്റ് സീസണ്‍ ടിക്കറ്റ് സബ്സ്ക്രിപ്ഷന്‍ എന്ന രീതിയിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

ഔപചാരികമായി ലോഞ്ച് ചെയ്തെങ്കിലും പുതിയ പദ്ധതി പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ല. എത്രയും വേഗം ഇതു ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നിന് ഇതു രാജ്യവ്യാപകമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജര്‍മന്‍ പൗരന്‍മാരെ കൂടാതെ വിദേശികള്‍ക്കും ഇതു വാങ്ങാനാവും. മുന്‍കൂര്‍ ബുക്കിങ് ആവശ്യമില്ല.

Advertisment