വെല്ലുവിളികള്‍ക്കിടയിലും മികച്ച വളര്‍ച്ച നേടി ഫുഡ് സര്‍വ്വീസ് മേഖല

author-image
athira kk
New Update

ഡബ്ലിന്‍ : ഒട്ടേറെ വെല്ലുവിളികള്‍ക്കിടയിലും കോവിഡിന് മുമ്പുള്ള തലത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് അയര്‍ലണ്ടിന്റെ ഫുഡ് സര്‍വ്വീസ് മേഖല. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീങ്ങിയതോടെ വീടിനു പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഇതാണ് പഴയ പ്രൗഢിയിലേയ്ക്ക് മടങ്ങിയെത്താന്‍ ഔട്ട് ഓഫ് ഹോം വ്യവസായത്തിന് വഴിയൊരുക്കിയതെന്ന് ബോര്‍ഡ് ബിയയുടെ 2022ലെ ഐറിഷ് ഫുഡ് സര്‍വീസ് മാര്‍ക്കറ്റ് ഇന്‍സൈറ്റ്സ് റിപ്പോര്‍ട്ട് പറയുന്നു.

Advertisment

publive-image

ഉച്ചഭക്ഷണവും ഏര്‍ളി ബേര്‍ഡ് ഡിന്നറും പ്രഭാതഭക്ഷണവും പുറത്തുനിന്ന് കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്. 61% വളര്‍ച്ചയാണ് വ്യവസായം കൈവരിച്ചതെന്നും 8.2 ബില്യണ്‍ യൂറോയുടെ നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുകളഞ്ഞതോടെ രാജ്യത്തെ 76% ഉപഭോക്താക്കളും സോഷ്യല്‍ ഡൈനിംഗ് ആസ്വദിക്കുന്നതിലേയ്ക്ക് തിരികെ വന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ അടുത്തവര്‍ഷം വിഭാവനം ചെയ്തിട്ടുള്ള വളര്‍ച്ച കൈവരിക്കുന്നതിന് കുതിച്ചുയരുന്ന പണപ്പെരുപ്പവും മറ്റും പ്രശ്നങ്ങളും തടസ്സമുണ്ടാക്കുമോയെന്ന സംശയവും ഈ മേഖലയില്‍ നിന്നും ഉയരുന്നുണ്ട്.എന്നാല്‍ 77% ഉപഭോക്താക്കളും സാമ്പത്തിക പ്രശ്നങ്ങളില്‍ ആശങ്കപ്പെടുകയാണ്. ഇത് സോഷ്യല്‍ ഡൈനിംഗ് ചെലവ് വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമോയെന്നതാണ് ആശങ്ക.

ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ധിക്കുന്ന പലിശനിരക്ക്, ആഗോള അനിശ്ചിതത്വം, കുതിയ്ക്കുന്ന ഊര്‍ജ്ജ വില ഇവയെല്ലാം കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ഇവയയെല്ലാം ഫലപ്രദമായി നേരിട്ടുകൊണ്ടു മാത്രമേ ഭക്ഷണ വിതരണശൃംഖലയ്ക്ക് മുന്നോട്ടുപോകാനാകൂവെന്നതാണ് പ്രശ്നം.

സ്വാഗതാര്‍ഹമായ തിരിച്ചുവരവാണ് ഈ മേഖലയുടേതെന്ന് ബോര്‍ഡ് ബിയയിലെ ഫുഡ് സര്‍വീസ് സ്‌പെഷ്യലിസ്റ്റ് മൗറീന്‍ ഗഹന്‍ പറഞ്ഞു.എന്നാല്‍ ഈ മുന്നേറ്റം അടുത്തവര്‍ഷവും നടത്താനാകുമോയെന്ന സംശയമാണ് പല കമ്പനികള്‍ക്കുമുള്ളതെന്ന്് ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisment