ഗോള്‍വേ : ഗതാഗതക്കുരുക്ക് പരിഹാരമായി പുതിയ റിംഗ് റോഡ് വികസിപ്പിക്കാനുള്ള പദ്ധതി ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന് വിരുദ്ധമെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് പദ്ധതിയ്ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ അനുമതി ആന്‍ പ്ലീനിയേല റദ്ദാക്കിയേക്കുമെന്നാണ് സൂചന. പ്രശ്നം ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട്, ഗോള്‍വേ സിറ്റി, കൗണ്ടി കൗണ്‍സിലുകളുമായും ചര്‍ച്ച ചെയ്യുമെന്ന് കാലാവസ്ഥാ, ഗതാഗത മന്ത്രി എയ്മോണ്‍ റയാന്‍ പറഞ്ഞു.
/sathyam/media/post_attachments/66k8ONCNCRD1K22agIun.jpg)
ക്ലൈമറ്റ് ആക്ഷന്‍ പ്ലാനുമായി സംയോജിപ്പിച്ചുകൊണ്ട് മാത്രമേ ഗതാഗത പദ്ധതികള്‍ നടപ്പാക്കാനാകൂവെന്ന് മന്ത്രി പറഞ്ഞു. ഗോാള്‍വേ റിംഗ് റോഡ് റദ്ദാക്കാനുള്ള ആസൂത്രണ ബോര്‍ഡ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന സെനറ്റര്‍ പോളിന്‍ ഒ റെയ്‌ലി പറഞ്ഞു.
നഗരത്തെ ട്രാഫിക്കില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള റോഡിനായുള്ള നിര്‍ദ്ദേശം 90കളുടെ അവസാനം മുതല്‍ വന്നതാണ്. ബൈപാസിനായിരുന്നു ആദ്യ തീരുമാനം. 2008ല്‍ ആന്‍ ബോര്‍ഡ് പ്ലീനിയേല ഔട്ടര്‍ ബൈപാസിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു.
2021 നവംബര്‍ 8ന് റിംഗ് റോഡിന് അംഗീകാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ ഗോള്‍വേ കൗണ്ടി കൗണ്‍സിലിനും അന്‍ ബോര്‍ഡ് പ്ലീനിയേലയ്ക്കും അറ്റോര്‍ണി ജനറലിനും എതിരെ ഐറിഷ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു.ക്ലൈമറ്റ് ആക്ഷന്‍ പ്ലാനിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് അറിഞ്ഞിരുന്നില്ലെന്ന് ആന്‍ ബോര്‍ഡ് പ്ലീനിയേല കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ഇതേ തുടര്‍ന്നാണ് റിംഗ് റോഡിനുള്ള അനുമതി റദ്ദാക്കാനൊരുങ്ങുന്നത്.