ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ലോംഗ് കോവിഡ് ദുരിതങ്ങള്‍ പേറി ജീവിതം നയിക്കുന്നവര്‍ ഇപ്പോഴുമേറെ.പുതിയ രോഗലക്ഷണങ്ങളും ശാരീരിക അസ്വസ്ഥതകളുമായാണ് ലോംഗ് കോവിഡുകാര്‍ കഴിയുന്നത്. കോവിഡ് പിടിപെടുന്നതിന് മുമ്പ് ഇല്ലാതിരുന്ന പുതിയ പ്രശ്നങ്ങളാണ് ഇവര്‍ നേരിടുന്നത്. എ പി സി മൈക്രോബയോം അയര്‍ലണ്ടിന്റെ പുതിയ ഗവേഷണമാണ് ലോംഗ് കോവിഡ ബാധിതരുടെ ജീവിത പ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നത്.
/sathyam/media/post_attachments/MMIpWh1Ra8W7EaUhDSqC.jpg)
അയര്‍ലണ്ടില്‍ ലോംഗ് കോവിഡുമായി ജീവിക്കുന്നവരില്‍ 90% പേരും കോവിഡിന് മുമ്പുള്ള ആരോഗ്യനിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് ഗവേഷണം പറയുന്നു. വെളിപ്പെടുത്തുന്നത്.എട്ട് ശാരീരിക പ്രശ്നങ്ങളാണ് ലോംഗ് കോവിഡ് ലക്ഷണങ്ങളായി ഇവര്‍ അനുഭവിക്കുന്നത്.അത് വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുകയുമാണ്.
ഈ രോഗികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ക്ഷീണം, നെഞ്ചുവേദന, വയറുവേദന, ഓര്‍മക്കുറവ്, പേശിവേദന എന്നിവ അനുഭവപ്പെടുന്നുണ്ട്.ഇതിനു പുറമേ ടിന്നിറ്റസ് (38%), വായിലെ അള്‍സര്‍ (28%), പുതിയ അലര്‍ജികള്‍ (16%), ലൈംഗിക പ്രശ്നങ്ങള്‍ (13%) എന്നിവയും പുതുതായി നേരിടുകയാണ്.
നീണ്ടുനില്‍ക്കുന്ന ഈ ആരോഗ്യ പ്രശ്നങ്ങള്‍ ജീവിതത്തെയും ജോലിയെയും തകിടം മറിച്ചിരിക്കുകയാണെന്ന് രോഗികള്‍ വെളിപ്പെടുത്തുന്നു.ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത നിലയിലേയ്ക്ക് എത്തുകയാണ് കാര്യങ്ങളെന്നും ഇവര്‍ ആശങ്കപ്പെടുന്നു.സ്ഥിരമായി ജോലിയ്ക്ക് പോകാന്‍ കഴിയാത്ത(40%)വരും ആരോഗ്യ പ്രശ്നങ്ങള്‍ മൂലം തൊഴില്‍ ഉപേക്ഷിച്ചവരു(60%)മൊക്കെ ലോംഗ് കോവിഡുകാരിലുണ്ടെന്നും ഗവേഷണം പറയുന്നു.ലോംഗ് കോവിഡുകാരില്‍ 16% പേരും ഇപ്പോള്‍ സോഷ്യല്‍ വെല്‍ഫെയര്‍ സപ്പോര്‍ട്ടു കൊണ്ടു മാത്രമാണ് ജീവിയ്ക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ലോംഗ് കോവിഡ് അഡ്വക്കസി അയര്‍ലന്‍ഡ് എന്നിവയുമായി ചേര്‍ന്ന് 988 രോഗികളിലാണ് ഗവേഷണം നടത്തിയത്.