ലണ്ടന്‍: ഇംഗ്ളണ്ടിലും വെയ്ല്‍സിലുമായുള്ള ജനസംഖ്യയില്‍ ആറിലൊന്ന് ആളുകളും ഏതെങ്കിലും വിദേശരാജ്യത്ത് ജനിച്ചവരാണെന്ന് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്, പതിനഞ്ച് ശതമാനം.
/sathyam/media/post_attachments/8Kn498YesCbCQN0DQgqt.jpg)
കഴിഞ്ഞ വര്‍ഷത്തെ 'നാഷനല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസാണ്' ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 9,20,000 ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. പോളണ്ടില്‍ ജനിച്ചവരാണ് രണ്ടാം സ്ഥാനത്ത്, 7,43,000 പേര്‍. പാകിസ്താനില്‍ ജനിച്ച 6,24,000 പേരുമുണ്ട്.
ജനസംഖ്യയില്‍ പുറംരാജ്യങ്ങളില്‍ ജനിച്ചവരുടെ നിരക്കില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. 2011ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2.5 ദശലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 10 വര്‍ഷം മുമ്പുള്ള കണക്കിലും പുറംനാടുകളില്‍നിന്നുള്ള ജനസംഖ്യയില്‍ മുന്നില്‍ ഇന്ത്യയും പോളണ്ടും പാകിസ്താനും തന്നെയായിരുന്നു. അതേസമയം, കോവിഡ് കാലത്ത് കുടിയേറ്റത്തില്‍ കാര്യമായ കുറവും രേഖപ്പെടുത്തി.
മറ്റൊരു രാജ്യത്തിന്റെ പാസ്പോര്‍ട്ടുമായി ഇംഗ്ളണ്ടില്‍ കഴിയുന്നവരില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍. ഈ തരത്തില്‍ ഇംഗ്ളണ്ടില്‍ കഴിയുന്ന 3,69,000 പേരാണുള്ളത്.