ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരേ നീരവ് മോദി നല്‍കിയ അപ്പീല്‍ ബ്രിട്ടീഷ് കോടതി തള്ളി

author-image
athira kk
New Update

ലണ്ടന്‍: ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരേ ഗുജറാത്തി വജ്ര വ്യാപാരി നീരവ് മോദി നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പ് കേസില്‍പ്പെട്ട് ഇന്ത്യ വിട്ട മോദി ഇപ്പോള്‍ ബ്രിട്ടീഷ് ജയിലിലാണ്.

Advertisment

publive-image

ഹൈക്കോടതി ഹര്‍ജി തള്ളിയെങ്കിലും നീരവ് മോദിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം ലഭിച്ചേക്കും. എന്നാല്‍, ഇത്തരം കേസുകളില്‍ പൊതു താത്പര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സുപ്രീം കോടതി പരിഗണനയ്ക്കെടുക്കൂ.

11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് അമ്പത്തൊന്നുകാരന്‍ ഇന്ത്യ വിട്ടത്. പഞ്ചാബ് നാഷണല്‍ ബാങ്കിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച തട്ടിപ്പായിരുന്നു ഇത്.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്. ഇയാളുടെ ബന്ധു മെഹുല്‍ ചോക്സിയും കേസില്‍ പ്രതിയാണ്.

ലണ്ടന്‍ ജയിലില്‍ നിന്ന് നീരവിനെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇതു വിലപ്പോയില്ല.

Advertisment