ഫ്രഞ്ച് മോഡല്‍ ഇസ്ളാം മതം സ്വീകരിച്ചു

author-image
athira kk
New Update

പാരീസ്: ഫ്രാന്‍സില്‍നിന്നുള്ള പ്രശസ്ത മോഡലും റിയാലിറ്റി ടിവി താരവുമായ മെറീന്‍ എല്‍ഹൈമര്‍ ഇസ്ലാം മതം സ്വീകരിച്ചു. മക്കയില്‍ കഅ്ബയ്ക്കടുത്ത് ഹിജാബ് ധരിച്ച് നില്‍ക്കുന്ന ചിത്രം ഇന്‍സ്ററാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനൊപ്പമാണ് മെറീന്‍ ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്തതിനു പിന്നാലെയാണ് മക്കയിലെത്തി ഉംറ നിര്‍വഹിച്ചത്.

Advertisment

publive-image

തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിതാണ് എന്ന് മെറീന്‍ കുറിക്കുന്നു. ഫ്രഞ്ച് പൗരത്വമുള്ള ഈജിപ്ഷ്യന്‍, മൊറോക്കന്‍ വംശജയാണ് ഈ ഇരുപത്തേഴുകാരി. താന്‍ തെരഞ്ഞെടുത്ത ആത്മീയ യാത്ര അല്ലാഹുവിലേക്ക് നയിക്കുമെന്നും ഈ യാത്രയില്‍ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നതായും മെറീന്‍ പറഞ്ഞു.

ഇന്‍സ്ററഗ്രാമില്‍ മെറീന് 14 ലക്ഷം ഫോളോവേഴ്സാണുള്ളത്. സ്വന്തം പിതാവിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് മെറിന്‍ ഇസ്ളാം മതത്തില്‍ ആകൃഷ്ടയായത് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍.

Advertisment