New Update
ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും രാജ്ഞി കാമിലയ്ക്കും നേരെ മുട്ടയേറ്. വടക്കന്‍ ഇംഗ്ളണ്ടില്‍ ഇരുവരും ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് സംഭവം.
Advertisment
മുട്ടയെറിഞ്ഞ യുവാവിനെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുദിവസത്തെ പര്യടനത്തിനാണ് ചാള്‍സും കാമിലയും വടക്കന്‍ ഇംഗ്ളണ്ടിലെത്തിയത്.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടര്‍ന്ന് സെപ്റ്റംബറിലാണ് മൂത്ത മകനായ ചാള്‍സ് രാജാവായി അധികാരമേറ്റത്.