ഓസ്കര്‍ പുരസ്കാരം സെലന്‍സ്കിക്ക് സമ്മാനിച്ച് ഷോണ്‍ പെന്‍

author-image
athira kk
New Update

കീവ്: തനിക്കു ലഭിച്ച ഓസ്കര്‍ പുരസ്കാരം ഹോളിവുഡ് നടന്‍ ഷോണ്‍ പെന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലെന്‍സ്കിക്കു സമ്മാനിച്ചു. പെന്നിനു സെലെന്‍സ്കി യുക്രെയിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് സമ്മാനിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു ഇത്.
publive-image
റഷ്യ യുക്രെയിനില്‍ അധിനിവേശം തുടങ്ങിയ ശേഷം നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ ഷോണ്‍ പെന്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അധിനിവേശം ആരംഭിക്കുന്ന ദിവസങ്ങളില്‍ സെലന്‍സ്കിയുമായി പലവട്ടം നേരില്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നും അദ്ദേഹം അന്നു വ്യക്തമാക്കിയിരുന്നു.

Advertisment

ഹോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമാണ് ഷോണ്‍ പെന്‍. റഷ്യയുടെ അധിനിവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിനില്‍ക്കെ യുക്രെയിനില്‍ ഷോണ്‍ പെന്‍ ഡോകുമെന്ററി ചിത്രീകരിച്ചിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രി ഇര്‍യാന വെരേഷ്ചുകിനൊപ്പം ഷോണ്‍ പെന്‍ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു.

രണ്ടു തവണ മികച്ച നടനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ ഷോണ്‍, യുദ്ധവിരുദ്ധ കാമ്പയിനുകളില്‍ സജീവമാണ്.

 

Advertisment